BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണിയോടനുബന്ധിച്ചുള്ള ഭാഗവത സപ്താഹം നാളെ മുതൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി നാളിൽ ശ്രീകൃഷ്ണാവതാരം വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ദേവസ്വം അഷ്ടമിരോഹിണി ഭാഗവത സപ്താഹം ആഗസ്റ്റ് 22 വ്യാഴാഴ്ച തുടങ്ങും. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് സപ്താഹം. വൈകുന്നേരം 4.30 ന് ഭദ്രദീപം തെളിയിക്കൽ, ആചാര്യവരണം. തുടർന്ന് മാഹാത്മ്യ പാരായണം. ദിവസവും രാവിലെ 5 മണി മുതൽ പാരായണം.11 മണി മുതൽ പ്രഭാഷണവും ഉണ്ടാകും.

ഗുരുവായൂർ കേശവൻ നമ്പൂതിരി, ഡോ വി അച്ച്യുതൻ കുട്ടി, മേച്ചേരി ഗോവിന്ദൻ നമ്പൂതിരി, പൊന്നുടക്കം മണികണ്ഠൻ നമ്പൂതിരി, മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, പുതുമന ഊശ്വരൻ ‘ നമ്പൂതിരി (പൂജകൻ) എന്നിവരാണ് യജ്ഞാചാര്യൻമാർ. സപ്താഹം ആഗസ്റ്റ് 29 ന് സമാപിക്കും.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...