BEYOND THE GATEWAY

പതിനാറ് വർഷത്തിന് ശേഷം കൊമ്പൻ ശങ്കരനാരായണൻ ശ്രീ ഗുരുവായൂരപ്പൻ്റെ വിളക്കിനെത്തി.

ഗുരുവായൂർ: ഒന്നര പതിറ്റാണ്ടിന് ശേഷം ദേവസ്വം കൊമ്പൻ ശങ്കരനാരായണൻ
ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിലെത്തി ശ്രീഗുരുവായൂരപ്പനെ വണങ്ങി, ശ്രീ ഗുരുവായൂരൻ്റെ വിളക്കിനെഴുന്നള്ളി;

ശീവേലിക്ക് ഏറ്റവും അധികം തിടമ്പേറ്റിയ ശങ്കരനാരായണൻ, തൃശൂർ പൂരം എഴുന്നള്ളിപ്പിന് പോയി വിരണ്ട് ഓടിയതോടെ ശങ്കരനാരായണന്, കഴിഞ്ഞ 16 വർഷമായി ദേവസ്വം ആനത്താവളത്തിലെ കെട്ടുതറി വാസമായിരുന്നു.

പാപ്പാൻമാരായ കെ എസ് സജി, സജി കെ വി, ഷിബു എന്നിവരുടെ പരിശ്രമത്തിലാണ് ശങ്കരനാരായണൻ വീണ്ടും സജീവമായത്. പാപ്പാൻമാർക്ക് പിന്തുണയുമായി ദേവസ്വം ഭരണസമിതിയും അഡ്മിനിസ്ട്രേറ്റർ കെ പി വിനയനും ജീവധനം ഡി എ കെ എസ് മായാദേവിയും ജീവനക്കാരും കൂടെ ചേർന്നു. ബുധനാഴ്ച രാത്രി വിളക്കിന് ശങ്കരനാരായണൻ ശ്രീ ഗുരുവായൂരപ്പ ദാസനായി. തുടർന്ന് വ്യാഴാഴ്ച രാത്രിയും. ഇനി ശീവേലി എഴുന്നള്ളിപ്പിനുള്ള തയ്യാറെടുപ്പിലാണ് ശങ്കരനാരായണൻ .

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...