BEYOND THE GATEWAY

ഗുരുവായൂർ, മണലൂർ നിയോജക മണ്ഡലങ്ങളിലെ പുതിയ ബസ് റൂട്ടുകൾക്കായി ജനകീയ സദസ്സ് ആഗസ്റ്റ് 27 ന്

ഗുരുവായൂർ: ഗുരുവായൂർ, മണലൂർ നിയോജക മണ്ഡലങ്ങളിലെ പുതിയ ബസ് റൂട്ടുകൾക്കായി ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. ഓരോ നിയോജക മണ്ഡലങ്ങളിലെയും ബസ് ഗതാഗതം നിലവിൽ ഇല്ലാത്ത റൂട്ടുകളിൽ പുതിയ റൂട്ട് രൂപീകരണം ഉറപ്പു വരുത്തുന്നുന്നതിനായി ജനകീയ സദസ്സ് നടത്തുവാൻ നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മണലൂർ നിയോജക മണ്ഡലത്തിലെ ജനകീയ സദസ്സ് ആഗസ്റ്റ് 27-ാം തിയതി രാവിലെ 10.00 മണിക്ക് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ജനകീയ സദസ്സ് ആഗസ്റ്റ് 27-ാം തിയതി ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ വെച്ച് ഉച്ച തിരിഞ്ഞു 2.30 മണിയ്ക്ക് നടത്തുവാനും തീരുമാനിച്ചിരിക്കുന്നു.

മേൽ യോഗത്തിലേക്ക് ജനപ്രതിനിധികളുടെയും റസിഡന്റ് അസോസിയേഷൻ പ്രതിനിധികളുടെയും സാന്നിധ്യവും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊള്ളുന്നതായി ഗുരുവായൂർ ജോയിൻറ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...