BEYOND THE GATEWAY

പാലയൂർ സെന്റ് ഫ്രാൻസിസ് സ്കൂൾ ഗ്രൗണ്ടിലെ കടന്നൽ കൂട് ഇളകി വിദ്യാർത്ഥികൾക്ക് കുത്തേറ്റു.

ഗുരുവായൂർ : പാലയൂർ സെന്റ് ഫ്രാൻസിസ് സ്കൂൾ ഗ്രൗണ്ടിൽ വലിയ കടന്നൽ കൂട് ഇളകി നിരവധി വിദ്യാർത്ഥികൾക്ക് കുത്തേറ്റു. കരിയന്നൂർ മത്രംകോട്ട് ബിനീഷിന്റെ മകൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന ദേവ്കൃഷ്ണ (15) യെയാണ് കടന്നൽ കുത്തേറ്റതിനെ തുടർന്ന് ചാവക്കാട് രാജാ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ഒരു മാസത്തിലധികമായി സ്കൂളിൽ, കടന്നൽ കൂട് കണ്ട് വരുന്നു എന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നു. എന്നാൽ കടന്നൽക്കൂട് നീക്കം ചെയ്യുന്നതിന് വേണ്ട യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. സ്ക്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥയാണ് അപകടത്തിനു കാരണമായതെന്ന് പറയപ്പെടുന്നു.

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...