BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക്

ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക്.

കൂടിയാട്ടത്തിൻ്റെ വളർച്ചയ്ക്കും പ്രോൽസാഹനത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.

ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗം കെ പി വിശ്വനാഥൻ, ഡോ. എം വി നാരായണൻ, .കലാമണ്ഡലം ശിവൻ നമ്പൂതിരി എന്നിവർ ഉൾപ്പെട്ട ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര നിർണയ സമിതിയാണ് പുരസ്കാര സ്വീകർത്താവിനെ തെരഞ്ഞെടുത്തത്. പുരസ്കാര നിർണയ സമിതിയുടെ ശുപാർശയ്ക്ക് വെള്ളിയാഴ്ച ചേർന്ന ദേവസ്വം ഭരണ സമിതി അംഗീകാരം നൽകി.

55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ പത്തു ഗ്രാം സ്വർണ്ണ പതക്കവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അഷ്ടമി രോഹിണി ദിവസമായ ആഗസ്റ്റ് 26ന് വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ സമ്മാനിക്കും.

➤ ALSO READ

ഗുരുവായൂർ മെട്രോ ലിങ്ക്സിൻ്റെ 16-ാമത് അഖില കേരള ചിത്ര രചന മത്സരം സിനിമ താരം ശിവജി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതിനാറാമത് അഖില കേരള ചിത്രരചന മത്സരം നടത്തി 3800ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരം ഗരുവായൂർ എൽ എഫ് കോളേജിൽ വച്ചാണ് സംഘടിപ്പിച്ചത്. ക്ലബ്ബ് പ്രസിഡൻറ്...