BEYOND THE GATEWAY

ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിനടത്ത് ഗതാഗത തടസ്സം സ്ഷ്ടിക്കുന്ന ബാരികേഡുകൾ മാറ്റണം; ബ്രദേഴ്സ് ക്ളബ്ബ്

ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ മേൽപ്പാലം അവസാനിക്കുന്ന കൊളാടി പടി ബസ് സ്റ്റോപിൽ നിന്ന് തിരുവെങ്കിടം ഭാഗത്തേക്ക് വാഹനങ്ങൾ കടന്ന് പോകുന്നതിന് തടസ്സം സ്ഷ്ടിക്കുന്ന വിധം ഉണ്ടാക്കിയിട്ടുള്ള സ്ഥിരം ബാരികേഡ് ഉടനടി നീക്കം ചെയ്യണമെന്ന് ബ്രദേഴ്സ് ക്ളബ്ബിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ആക്ഷൻ കൗൺസിൽ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമര പരിപാടികൾ സ്വീകരിക്കുമെന്ന് യോഗം തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ കെ ടി സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ദേവിക ദിലീപ്, വി കെ സുജിത്, പി ഐ ലാസർ, ബാലൻ വാറണാട്ട്, രവികുമാർ കാഞ്ഞുള്ളി, പി. ഐ ആന്റോ , ശശി വാറണാട്ട്, മേഴ്സി ജോയി, രഘു, പി ആന്റോ നീലംങ്കാവിൽ , പി എസ് ജിഷോ എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...