BEYOND THE GATEWAY

ഫണ്ട് അനുവദിച്ചിട്ടും റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി തൈക്കാട് കമ്മിറ്റി

ഗുരുവായൂർ ഗുരുവായൂർ നഗരസഭയിലെ തൈക്കാട് മേഖല ആറാം വാർഡിൽ എം എൽ എ മുരളി പെരുന്നെല്ലിയുടെ വികസന ഫണ്ടിൽ നിന്ന് 48,ലക്ഷം അനുവദിച്ച കെ ബി എം -ശിവനട റോഡ് 4 വർഷം കഴിഞ്ഞിട്ടും സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാളി ജന്മദിനത്തിൽ ബി ജെ പി തൈക്കാട് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി ബി ജെ പി ജില്ലാ ട്രഷറർ കെ ആർ അനിഷ്മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

റോഡ് ഉടൻ സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ എം എൽ എ ഓഫിസ് മാർച്ച് പോലുള്ള സമര പരിപാടികൾക്ക് രൂപം നൽകുമെന്ന്
യോഗം മുന്നറിയിപ്പു നൽകി യോഗത്തിൽ ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു
ബിജു പാലുവായ് ആമുഖ പ്രഭാഷണം നടത്തി സുജിത്ത്പണ്ടാരിക്കൽ, എം ആർ വിശ്വൻ തുടങ്ങിയവർ ആശംസ പ്രഭാഷണം നടത്തി. വി എൻ ശ്രീകണ്ഠൻ, സബിഷ് മുണ്ടന്തറ, സുനീഷ് ഓടാട്ട്, പ്രമിത്ത്, ശരത്ത് ചക്കംകണ്ടം, മനോജ്, ഗിതാനന്ദൻ, രവി തുടങ്ങിയവർ നേതൃത്വം നൽകി

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...