BEYOND THE GATEWAY

സാമ്പത്തിക കൃത്രിമം; പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

ഗുരുവായുർ: നിക്ഷേപകരിൽ നിന്നും സ്വീകരിച്ച പണം കൃത്രിമം കാണിച്ചു പിൻവലിച്ചു സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച മറ്റം സബ് പോസ്റ്റ് ഓഫീസിനു കീഴിലെ നമ്പഴിക്കാട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ഗ്രാമീൺ ഡാക്സ് സേവക് വിഭാഗത്തിലെ പോസ്റ്റ് മാസ്റ്റർ കുന്നംകുളം കിഴൂർ സ്വദേശി കോതക്കൽ വീട്ടിൽ മനു കെ ഉണ്ണികൃഷ്ണൻ 27 വയസ്സ് എന്നയാളെ ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഷക്കീർ അഹമ്മദ് എസ് എ അറസ്റ്റ് ചെയ്തു

പൊതു ജനങ്ങളിൽ നിന്നും സേവിങ്സ് ബാങ്ക് ,ഫിക്സഡ് ഡെപ്പോസിറ് , റെക്കറിംഗ് ഡെപ്പോസിറ് എന്നീ വിഭാഗങ്ങളിലായി നിക്ഷേപം സ്വീകരിച്ചു നിക്ഷേപകരറിയാതെ പല ഫോമുകളിലും ഒപ്പിട്ടു വാങ്ങി അവരുടെ 726000/- രൂപയോളം വരുന്ന നിക്ഷേപം കൃത്രിമം കാണിച്ചു കൈക്കലാക്കി പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു .സബ് ഡിവിഷണൽ ഓഫീസിൽ നിന്നും പരിശോധനക്കെത്തിയ ഉദ്യോഗസ്ഥനാണ് നിക്ഷേപകന്റെ അക്കൗണ്ടിന്റെ മൊബൈൽ ഡിവൈസിലെയും ജേർണലിലെയും വ്യത്യാസം കണ്ടു പിടിച്ചത് . തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് പോലെ വിവിധ അക്കൗണ്ടുകളിൽ നിന്നും പ്രതി കൃത്രിമം കാണിച്ചു തുക കൈക്കലാക്കിയതായി അറിവായിട്ടുണ്ട് .

പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉദയകുമാർ ,സുമേഷ് വി പി സിവിൽ പോലീസ് ഓഫീസർ ജോസ് പോൾ എന്നിവരാണ് മറ്റു അംഗങ്ങൾ .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...