BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം പിരിച്ച് വിടുന്ന മുതിർന്ന താൽക്കാലിക ജീവനകാർക്ക് മതിയായ ആനുകൂല്യങ്ങൾ നൽകണം; കോൺഗ്രസ്സ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ വർഷങ്ങളായി സ്ഥിരപ്പെടാതെ കേവലം താൽക്കാലികമായി ജോലി ചെയ്യുകയും സേവനമനുഷ്ഠിക്കേണ്ടി വരികയും, നാളെകളിൽ ദേവസ്വം സ്ഥിരപ്പെടുന്ന ജീവനക്കാരായി മാറുമെന്ന പ്രതീക്ഷയിലും ജീവിത പ്രാരാബ്ധങ്ങളെ അതിജീവിക്കുവാൻ ജോലി തുടരേണ്ടിവന്ന മുതിർന്നവരായ സ്ത്രീകൾ ഉൾപ്പടെ ഒട്ടനവധി പേരെ ദേവസ്വത്തിൽ നിന്ന് പിരിച്ച് വിടാനും, അവരുടെ സേവനം മതിയാക്കുവാനും ഉടൻ നടപ്പിലാക്കുവാനും ദേവസ്വം ഭരണ സമിതി തീരുമാനിച്ചതായി മനസ്സിലാക്കുന്നു.

പ്രസ്തുത തീരുമാനപ്രകാരം പുറത്ത് പോകേണ്ടി വരുന്നവർ തങ്ങളുടെ നല്ലകാലം ഗുരുവായൂർ ദേവസ്വത്തിൽ പ്രവർത്തിയെടുക്കുകയും, ഇനി സർക്കാർ തൊട്ടു് മറ്റെവിടങ്ങളിലും പെൻഷൻ പ്രായവും, ശാരീരീകക്ഷമതയും മുൻനിർത്തി ജോലിയ്ക്ക് പോകുവാൻ കഴിയാത്ത വിധത്തിലുമായിരിയ്ക്കുന്നവരുമാണ്. അതിനാൽ ജീവിതം തന്നെ വഴിമുട്ടിയ നിരാലംബരായ പിരിച്ച് വിടുന്ന ഈജീവനകാർക്ക് പ്രത്യേക പരിരക്ഷയും, വേണ്ട ആനുകുല്യങ്ങളും നൽകിസംരക്ഷിയ്ക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം ദേവസ്വം ഭരണസമിതിയോടു് ആവശ്യപ്പെട്ടു.ഇക്കാര്യം ചൂണ്ടികാട്ടി ഗുരുവായൂർ ദേവസ്വം ഭരണസമിതിയ്ക്കും, ബന്ധപ്പെട്ടവർക്കും നിവേദനം നൽക്കുവാനും യോഗം തീരുമാനിച്ചു.

മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടു്.ഒ കെ ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി അഡ്വ ടി എസ് അജിത്ത് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മുൻ ബ്ലോക്ക് പ്രസിഡൻ്റ്, ആർ രവികുമാർ ,ബ്ലോക്ക് ഭാരവാഹികളായ ശശി വാറണാട്ട്, പി ഐ ലാസർ, ബാലൻ വാറണാട്ട്, പി കെ രാജേഷ് ബാബു, ശിവൻ പാലിയത്ത്, എം കെ ബാലകൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ , കൗൺസിലർമാരായ കെ പി .എ റഷീദ്, സി എസ് സൂരജ്, വി കെ സുജിത്ത്, രേണുക ശങ്കർ, നേതാക്കളായ സ്റ്റീഫൻ ജോസ്, പ്രിയ രാജേന്ദ്രൻ, വി കെ ജയരാജ്, കെ കെ രജ്ജിത്ത്, ഗോപി മനയത്ത്, ടി വി കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...