BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. വെള്ളിയാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. മൈസൂർ സ്വദേശി ഗോപാൽ എസ് പണ്ഡിറ്റാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ജൂനിയർ വിഷ്ണുവിനെയാണ് നടയിരുത്തിയത്..

ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ക്ഷേത്രം അസി മാനേജർ സി ആർ ലെജുമോൾ, അസി മാനേജർ (ജീവ ധനം) ഇ സുന്ദര രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർ, കിഴക്കേ കണ്ടിയൂർ പട്ടം വാസുദേവൻ നമ്പീശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന ഗോപാൽ എസ് പണ്ഡിറ്റിൻ്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായി

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...