BEYOND THE GATEWAY

ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്കൂട്ടർ

ഗുരുവായൂർ: ശ്രീഗുരുവായുരപ്പന് വഴിപാടായി പുതിയ സ്കൂട്ടർ സമർപ്പണം. ടി വി എസ് ജൂപ്പിറ്റർ ഹൈബ്രിഡ് മോഡൽ സ്കൂട്ടറാണ് സമർപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്ന നേരത്തായിരുന്നു സമർപ്പണ ചടങ്ങ്.

ക്ഷേത്രം കിഴക്കേ നടയിൽ വാഹന പൂജക്ക് ശേഷം ടി വി എസ് മോട്ടോർ കമ്പനി ലിമിറ്റഡ് വൈസ് പ്രസിഡൻ്റ് കെ എൻ രാധാകൃഷ്ണൻ സ്കൂട്ടറിൻ്റെ താക്കോലും രേഖകളും ദേവസ്വം ചെയർമാൻ ഡോ വി കെ വിജയന് കൈമാറി. ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡി എ മാരായ പ്രമോദ് കളരിക്കൽ, കെ രാധ, അസി.മാനേജർ വി സി സുനിൽകുമാർ, ടി വി എസ് ഉദ്യോഗസ്ഥർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...