സെവൻത് സെൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജൻ സാമുവൽ കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ‘ആദ്യ “എന്ന ലഘു ചിത്രംഅത്താണിയിലും പരിസരപ്രദേശങ്ങളുമായി പൂർത്തിയായി. നടനും ആങ്കറുമായ ‘കലാഭവൻ ജിന്റോ ‘ആണ് നായകൻ.മുഴുനീളെ സസ്പെൻസ് നിലനിർത്തി പ്രവചിക്കാനാകാത്ത ക്ലൈമാക്സാണ് ആദിയുടേത്. OTT പ്ലാറ്റ്ഫോമിലാണ് പ്രദർശനം.

കലാഭവൻ ജിന്റോ, നന്ദൻ ഇടപ്പള്ളി,സിജു പീറ്റർ, അഭിലാഷ് കൊലോത്ത്, ഷിമിൽ, ശിവദർശൻ തമ്പി, നെബു വിജയൻ, ശ്രുതി ശങ്കരൻ, സ്വീറ്റി ലെനിൻ, ജെസ്സി പ്രതാപ് എന്നിവർ വേഷമിട്ടു. ക്യാമറ- സോജേഷ് എം മനോഹർ, മേക്കപ്പ് -രജനി അജനാസ്, അസോസിയേറ്റ് ഡയറക്ടർ- ജോൺസൺ സേവ്യർ, ടൈറ്റിൽ സോങ്- അനിൽകുമാർ കൊച്ചി.
