BEYOND THE GATEWAY

“ഒരുമിച്ചുയരാം” ഏകദിന സമഗ്ര വ്യക്തിത്വ വികസന പരിശീലന പരിപാടി സമാപിച്ചു.

പാവറട്ടി: പാവറട്ടി ഗവണ്മെന്റ് യു പി സ്കൂളിൽ അധ്യാപക രക്ഷകർത്തൃ വിദ്യാർത്ഥികൾക്കായി ‘സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ ഒരുക്കിയ ഏകദിന സമഗ്ര പരിശീലന പരിപാടി ‘ഒരുമിച്ചുയരാം’ നടന്നു.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ചെയർമാൻ അഡ്വ സുജിത് അയിനിപ്പുള്ളിയുടെ അധ്യക്ഷതയിൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് ചാവക്കാട് മുൻസിഫ് ഡോക്ടർ അശ്വതി അശോക് ഉദ്ഘാടനം ചെയ്തു. പ്രമുഖ ട്രെയിനർ ശിവൻ നെന്മണിക്കര, അഡ്വ ജൂലി ജോർജ് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. പാവറട്ടി പഞ്ചായത്ത്‌ മെമ്പർ സരിത രാജീവ്‌ മുഖ്യാഥിതിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ് മീന വി, പ്രമുഖ മാധ്യമ പ്രവർത്തകയും ആർ ജെ യുമായ സിംല മേനോൻ, ഗുരുവായൂർ റോട്ടറി ക്ലബ്ബ് സെക്രട്ടറി ഗോപാലകൃഷ്ണൻ, ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഓഫീസർ വിനോദ് വി നായർ, ഷെഫീക്ക് മരുതയൂർ, അനിൽ അമ്പാടി, സബീഷ് മരുതയൂർ, പ്രവീൺ എ ടി, സുരേഷ് അമ്പാടി, അജിത് കുമാർ വി, അധ്യാപകരായ ഷൈനി എ ജെ, പുഷ്പ എ കെ എന്നിവർ സംസാരിച്ചു.

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...