BEYOND THE GATEWAY

സെവൻത് സെൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജൻ സാമുവൽ (കഥ,തിരക്കഥ,സംഭാഷണം സംവിധാനം) “ആദ്യ “എന്ന ലഘു ചിത്രം പൂർത്തിയായി

സെവൻത് സെൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജൻ സാമുവൽ കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച ‘ആദ്യ “എന്ന ലഘു ചിത്രംഅത്താണിയിലും പരിസരപ്രദേശങ്ങളുമായി പൂർത്തിയായി. നടനും ആങ്കറുമായ ‘കലാഭവൻ ജിന്റോ ‘ആണ് നായകൻ.മുഴുനീളെ സസ്പെൻസ് നിലനിർത്തി പ്രവചിക്കാനാകാത്ത ക്ലൈമാക്സാണ് ആദിയുടേത്. OTT പ്ലാറ്റ്ഫോമിലാണ് പ്രദർശനം.

കലാഭവൻ ജിന്റോ, നന്ദൻ ഇടപ്പള്ളി,സിജു പീറ്റർ, അഭിലാഷ് കൊലോത്ത്, ഷിമിൽ, ശിവദർശൻ തമ്പി, നെബു വിജയൻ, ശ്രുതി ശങ്കരൻ, സ്വീറ്റി ലെനിൻ, ജെസ്സി പ്രതാപ് എന്നിവർ വേഷമിട്ടു. ക്യാമറ- സോജേഷ് എം മനോഹർ, മേക്കപ്പ് -രജനി അജനാസ്, അസോസിയേറ്റ് ഡയറക്ടർ- ജോൺസൺ സേവ്യർ, ടൈറ്റിൽ സോങ്- അനിൽകുമാർ കൊച്ചി.

➤ ALSO READ

ചിന്മയമിഷൻ ഗുരുവായൂരിൽ ഏകദിന രാധാമാധവം ബാലവിഹാർ ക്യാമ്പ് നടത്തി

ഗുരുവായൂർ: ചിന്മയമിഷൻ ബാല വിഹാറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനത്തിനായും അതു വഴി ഭാവിയിൽ മദ്യ മയക്ക്മരുന്നുകളുടെ പിടിയിൽ പെടാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന ജീവിത രീതിയിലേക്ക് കുട്ടികളെ നയിക്കുവാൻ 40 ൽ...