BEYOND THE GATEWAY

ഗുരുവായൂർ മർച്ചൻ്റ്സ് അസോസിയേഷൻ മുൻ പ്രസിഡൻറ് പി കെ സത്യനാഥൻ നായർ അന്തരിച്ചു.

ഗുരുവായൂർ: ഗുരുവായൂർ മർച്ചൻ്റ്സ് അസോസിയേഷൻ മുൻ പ്രസിഡണ്ടും, നിലവിൽ ജി എം എ വൈസ് പ്രസിഡണ്ടുമായ പി കെ സത്യനാഥൻ നായർ ശനിയാഴ്ച 31-8-24 ന് രാവിലെ 8 മണിക്ക് അന്തരിച്ചു.

ജി എം എ എന്ന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിച്ച മുൻ കാല നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടായിരുന്നെങ്കിലും അതിനെല്ലാമുപരിയായി ജി എം എ യുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും എന്നും നിതാന്ത ജാഗ്രതയും ശ്രദ്ധയും പുലർത്തിയ വ്യക്തിയായിരുന്നു സത്യൻ നായർ.

2012 മുതൽ ഗുരുവായൂർ മർച്ചൻ്റ്സ് ഏകാദശി വിളക്ക് കമ്മറ്റിയുടെ പ്രസിഡണ്ടായി സേവനം അന്നുഷ്ഠിച്ചു വരികയായിരുന്നു.

സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് ചെറുതുരുത്തിൽയിൽ നടക്കും.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...