BEYOND THE GATEWAY

“ആന വര” ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി

ഗുരുവായൂർ: ലോക ഗജ ദിനത്തിൽ ഗുരുവായൂർ ദേവസ്വവും മാതൃഭൂമിയും ചേർന്ന് നടത്തിയ ആന വര ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ശനിയാഴ്ച തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ആന വര ചിത്രരചനാ മൽസരം കലാലോകത്ത് ഏറെ സ്വീകാര്യത നേടിയതായി അദ്ദേഹം പറഞ്ഞു. ആനവര ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ വർഷത്തേക്കാൾ നാലു മടങ്ങ് പങ്കാളിത്തമാണ് ഇത്തവണ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് നേടിയ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ആദരിച്ചു. ഉപഹാരവും സമ്മാനിച്ചു. ചടങ്ങിൽ അധ്യക്ഷനായിരുന്ന മാതൃഭൂമി റീജിയണൽ മാനേജർ വിനോദ് പി നാരായണൻ വിദ്യാധരൻ മാസ്റ്ററെ പൊന്നാടയണിയിച്ചു. ആന വര ചിത്രരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് വിദ്യാധരൻ മാസ്റ്റർ സമ്മാനങ്ങളും കാഷ് അവാർഡും നൽകി.

മാതൃഭൂമി ദിനപത്രത്തിലെ കലയുടെ ശ്രീലകം പംക്തിയിലൂടെ പരിചയപ്പെടുത്തിയ ദേവസ്വം ക്ഷേത്ര കലാകാരൻമാരെ ചടങ്ങിൽ മേളപ്രമാണി പെരുവനം കുട്ടൻമാരാർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥൻ, വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ എന്നിവർ സംസാരിച്ചു. ചിത്രകാരൻ കെ യു കൃഷ്ണകുമാർ ചിത്രരചനാ മത്സരത്തിൻ്റെ അവലോകനം നിർവ്വഹിച്ചു. ചടങ്ങിൽ മാതൃഭുമി ന്യൂസ് എഡിറ്റർ എം കെ കൃഷ്ണകുമാർ സ്വാഗതവും ഗുരുവായൂർ ദേവസ്വം പബ്ളിക്കേഷൻ അസി മാനേജർ കെ ജി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...