BEYOND THE GATEWAY

തദ്ദേശ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ അദാലത്ത് സെപ്തംബർ 9ന് തൃശ്ശൂരിൽ

ഗുരുവായൂർ: പൊതുജനങ്ങളുടെ തീർപ്പാക്കാതെ കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ നടത്തുന്ന തദ്ദേശ അദാലത്ത് 2024 സെപ്തംബർ 9 തിങ്കളാഴ്ച്ച തൃശ്ശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് അദ്ധ്യക്ഷതയിൽ നടക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുളള നാലാം നൂറ് ദിന പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും നടത്തപ്പെടുന്ന തദ്ദേശ അദാലത്തിൽ പരിഗണിക്കുന്നതിനായി താഴെ നൽകിയിട്ടുളള വിഷയങ്ങളിൽ പരാതികൾ സമർപ്പിക്കാവുന്നതാണ്.

  1. കെട്ടിട നിർമ്മാണ പെർമിറ്റ് – പൂർത്തീകരണം – ക്രമവൽക്കരണം 2. വ്യാപാര, വാണിജ്യ, സേവന ലൈസൻസുകൾ 3. ജനന, മരണ, വിവാഹ രജിസ്ട്രേഷൻ 4. നികുതികൾ 5. ഗുണഭോക്തൃ പദ്ധതികൾ 6. പദ്ധതി നിർവ്വഹണം 7. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 8. മാലിന്യ സംസ്ക്കരണം 9. പൊതു സൗകര്യങ്ങൾ 10. ആസ്‌തികളുടെ പരിപാലനം 11. സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടേയും കാര്യക്ഷമത

https://adalat.lsgkerala.gov.in എന്ന പോർട്ടലിൽ ഓൺലൈൻ ആയി 2024 സെപ്‌തംബർ 4 ന് മുമ്പായി പരാതികൾ സമർപ്പിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനത്തിൽ സേവനത്തിനായി നൽകിയ അപേക്ഷയുടെ നമ്പരും മറ്റ് രേഖകളും വിവരങ്ങളും അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് ഗുരുവായൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...