BEYOND THE GATEWAY

332 അവതാരം കളിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്‌ണനാട്ടം സെപ്റ്റംബർ 1 ന് ആരംഭിക്കുന്നു.

ഗുരുവായൂർ: മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്‌ണനാട്ടം കളി സെപ്റ്റംബർ ഒന്ന് ഞായറാഴ്ച ആദ്യ കളിയായ അവതാരത്തോടെ ആരംഭിക്കും.

അവതാരം മുതൽ സ്വർഗാരോഹണം വരെ 8 കഥകളാണ് അവതരിപ്പിക്കുന്നത്. ഓരോ ദിവസത്തെയും കളി ഭക്‌തർ വഴിപാടായി സമർപ്പിക്കും. സ്വർഗാരോഹണം കഥയ്ക്ക് 3300 രൂപയും മറ്റു കഥകൾക്ക് 3000 രൂപയുമാണു നിരക്ക്. ആദ്യ ദിവസത്തെ കഥ അവതാരമാണ്. ശനിയാഴ്ച രാത്രിയിലെ വിവരമനുസരിച്ച്, 332 ഭക്‌തർ അവതാരം ശീട്ടാക്കിയിട്ടുണ്ട്. 9.96 ലക്ഷം രൂപയാണ് ഈ ദിവസത്തെ ദേവസ്വം വരുമാനം.

സെപ്റ്റംബർ 2ന് കാളിയമർദനം കഥ 217 പേർ ശീട്ടാക്കി. ചൊവ്വാഴ്‌ച ദിവസങ്ങളിൽ കൃഷ്ണ‌നാട്ടം കളി ഉണ്ടാകാറില്ല. 4ന് രാസക്രീഡ 106 പേരും 5ന് കംസവധം 126 പേരും 6ന് സ്വയംവരം 542 പേരും 7ന് ബാണയുദ്ധം 621 പേരും 8ന് വിവിദവധം 80 പേരും ശീട്ടാക്കി ക്കഴിഞ്ഞു. ഇനിയും വഴിപാടുകാരുടെ എണ്ണം വർധിക്കും. വഴിപാടുകാർക്ക് ദേവസ്വം പ്രസാദം നൽകുന്നുണ്ട്.

സ്വർഗാരോഹണം കഥ അവതരിപ്പിച്ചാൽ പിറ്റേന്ന് അവതാരം വീണ്ടും വേണമെന്നു നിർബന്ധമാണ്. അതിനാൽ സെപ്റ്റംബർ 20ന് സ്വർഗാരോഹണവും 21ന് അവതാരം കളിയും അവതരിപ്പിക്കും.

കൃഷ്ണനാട്ടം കലാകാരന്മാർ ക്ക് ജൂൺ അവധിയാണ്. ജൂലൈയിലും ഓഗസ്‌റ്റിലും ഉഴിച്ചിൽ, കച്ചകെട്ടഭ്യാസം എന്നിവയോടെ പഠിച്ചുറപ്പിച്ചതിനു ശേഷമാണു സെപ്റ്റംബർ 1നു കൃഷ്ണനാട്ടം ആരംഭിക്കുന്നത്. ക്ഷേത്രത്തിൽ തൃപ്പുക കഴിഞ്ഞ് നടയടച്ചതിനു ശേഷം ചുറ്റമ്പലത്തിൽ വടക്കു ഭാഗത്താണു കൃഷ്ണനാട്ടം അരങ്ങേറുന്നത. വിജയദശമി മുതൽ 8 കഥകളും ക്രമമായി അവതരിപ്പിക്കുന്ന അരങ്ങ് കളിയും ക്ഷേത്രത്തിൽ നടക്കും.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...