BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലേക്ക് രണ്ട് അംഗങ്ങൾകൂടി.

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലേക്ക് രണ്ട് അംഗങ്ങളെക്കൂടി നാമനിർദേശം ചെയ്ത് സർക്കാർ വിജ്ഞാപനമിറക്കി. ജീവനക്കാരുടെ പ്രതിനിധിയായി സി പി എമ്മിലെ സി മനോജ്, കേരള കോൺഗ്രസ് (എം) പ്രതിനിധി മനോജ് ബി നായർ എന്നിവരെയാണ് നാമനിർദേശം ചെയ്തത്.

രണ്ടുപേരും കഴിഞ്ഞ കമ്മിറ്റിയിലും അംഗങ്ങളായിരുന്നു. ഇവരെ നാമനിർദേശം ചെയ്തു കൊണ്ടുള്ള ഉത്തരവിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ ഒരു മാസം മുൻപ് ഒപ്പിട്ടിരുന്നുവെങ്കിലും ശനിയാഴ്ചയാണ് വിജ്ഞാപനമിറങ്ങിയത്. ഒൻപതംഗങ്ങൾ ഉൾപ്പെട്ടതാണ് ദേവസ്വം ഭരണസമിതി. ഇതിൽ സാമൂതിരിപ്പാട്, ഊരാളൻ, തന്ത്രി എന്നീ മൂന്നു പേർ സ്ഥിരാംഗങ്ങളാണ്. ആറു പേർ നാമനിർ ദേശം ചെയ്യപ്പെടുന്ന രാഷ്ട്രീയ കക്ഷി പ്രതിനിധികളും, ഇതിനു പുറമെ സർക്കാർ പ്രതിനിധിയായി അഡ്മിനിസ്ട്രേറ്ററും ഉണ്ട്.

സാമൂതിരിപ്പാട് കെ സി ശ്രീമാനവേദൻ രാജ, ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, ഭരണ സമിതി ചെയർമാൻ ഡോ വി കെ വിജയൻ, കെ ആർ ഗോപിനാഥ്, വി ജി രവീന്ദ്രൻ, കെ പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവരാണ് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങൾ.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...