BEYOND THE GATEWAY

സെപ്തംബർ 8ന് 328 വിവാഹങ്ങൾ; റെക്കോർഡ് സൃഷ്ടിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കല്ല്യാണ മേളം

ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 8 ഞായറാഴ്ച 328 വിവാഹങ്ങൾ ശീട്ടായി. 4 ന് 105 വിവാഹങ്ങളും, 5 ന് 117 വിവാഹങ്ങളുമാണ് ഒക്ടോബർ 31 വരെ ശിട്ടാക്കിയിരിക്കുന്നത’ വിവാഹങ്ങൾ ഇനിയും വർധിക്കാനാണ് സാധ്യത.

വിവാഹങ്ങളുടെ എണ്ണത്തിൽ ഇത് റെക്കോർഡ് ആകും. 277 വിവാഹങ്ങൾ നടന്നതാണ് ഇതിനു മുൻപുള്ള റെക്കോർഡ്. ക്ഷേത്രത്തിനു മുന്നിലെ 4 കല്യാണ മണ്ഡപങ്ങളിലാണ് ഇപ്പോൾ ചടങ്ങു ‘നടക്കുന്നത്. തിരക്കുള്ളപ്പോൾ ഉപയോഗിക്കാൻ ഒരു താൽക്കാലിക മണ്ഡപം കൂടിയുണ്ട്. കൃത്യമായ ആസൂത്രണത്തോടെ വിവാഹം നടത്താൻ സംവിധാനം ഒരുക്കി യില്ലെങ്കിൽ വലിയ തിരക്കായി മാറും. വിവാഹ സംഘങ്ങൾക്കും ഭക്തർക്കും ബുദ്ധിമുട്ടേറും.

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...