BEYOND THE GATEWAY

80ന്റെ നിറവിൽ സി എൻ ദാമോദരൻ നായർക്ക് ഗുരുവായൂർ പൗരാവലിയുടെ സ്നേഹ വന്ദനം

ഗുരുവായൂർ: ആദ്ധ്യാത്മിക-സാമുദായിക- സാംസ്ക്കാരിക രംഗത്തെനിറവ്യക്തിത്വമായ, നീണ്ടകാലം ചാവക്കാട് താലൂക്ക് എൻ എസ് എസ് ജനറൽ സെക്രട്ടറിയും ഗ്രന്ഥകാരനുമായ സി.എൻ ദാമോദരൻ നായർ, 80ന്റെ നിറവിലെത്തിയ സ്നേഹം പങ്ക് വെച്ച് ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലിയുടെ സ്നേഹാദര സമർപ്പണം നടത്തി.

മമ്മിയൂർ കൈലാസത്തിൽ ചേർന്ന സമാദരണ സദസ്സ് എൻ കെ അക്ബർ എം എൽ എ ദീപ പ്രകാശനവും. കേക്ക് മുറിച്ച് മധുരം പങ്ക് വെച്ചുo ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് താലൂക്ക് യൂണിയൻ മുൻ പ്രസിഡണ്ട് ഗംഗാധര പണിക്കർ അദ്ധ്യക്ഷനായി. വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സാരഥ്വനിറവിൽ പങ്കാളികളായ വേദിയ്ക്ക് സോപാന ഗായകൻ ജോതിദാസ് ഗുരുവായൂരിന്റെ അഷ്ടപദി ആലാപനത്തോടെയാണ് തുടക്കം കുറിച്ചത്.

നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജോതി രവീന്ദ്രനാഥ്, സംഘടനാ സാരഥികളായ അഡ്വ രവിചങ്കത്ത്, സി പി നായർ, കോമത്ത് നാരായണ പണിക്കർ, ശങ്കരൻ കുട്ടി ഇരിങ്ങാലക്കുട, (എൻ എസ് എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ) മൗന യോഗി ഡോ ഹരി നാരായണൻ സ്വാമി, ഒ കെ ആർ മണികണ്ഠൻ, ബാലൻ വാറണാട്ട്‌, ബാബു വീട്ടിക്കിഴി വി ബാലകൃഷ്ണൻ നായർ, ജോർജ് പോൾ ആർ ജയകുമാർ , അനിൽ കല്ലാറ്റ്, ചന്ദ്രൻ കടങ്ങോട്, വി മോഹനൻ, കെ പി കരുണാകരൻ, അരവിന്ദൻ പല്ലത്ത്, ദാമോദരൻ ചാമുണ്ടേശ്വരി, രാധാ ശിവരാമൻ, വാസുദേവൻ മിണാലൂർ, രമേശൻ മമ്മിയൂർ, കെ ടി ശിവരാമൻ നായർ, സി പി വിജയലക്ഷ്മി, ജയശ്രീ ഗോപിനാഥ് എന്നിവർ സംസാരിച്ചു. ദാമോദരൻ നായർ മറുപടി പ്രസംഗം നടത്തി. പിറന്നാൾ സദ്യയുമുണ്ടായിരുന്നു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...