BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 6 ന്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത സി മനോജ് (ജീവനക്കാരുടെ പ്രതിനിധി), മനോജ് ബി നായർ എന്നിവരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് നടക്കും.

ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലാകും സത്യപ്രതിജ്ഞാ ചടങ്ങ്. പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐ എ എസ് പങ്കെടുക്കും. നിയുക്ത ഭരണ സമിതി അംഗങ്ങൾക്ക് അദ്ദേഹം സത്യവാചകം ചൊല്ലി കൊടുക്കും. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...