BEYOND THE GATEWAY

50-ാമത് ശ്രീ വിഷ്ണു‌ സഹസ്രനാമ മഹോത്സവം സെപ്റ്റംബർ 17 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ

ഗുരുവായൂർ: ഗുരുവായൂരിലെ നിത്യസഹസ്രനാമ ഉപാസക ഭക്തസംഘടനയായ ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടക്കുന്ന 12 ദിവസം നീണ്ടു നിൽക്കുന്ന ശ്രീ വിഷ്ണു‌ സഹസ്രനാമ മഹോത്സവം 2024 സെപ്റ്റംബർ 17 മുതൽ 28 കൂടിയ (കന്നി 1- 12) ദിവസങ്ങളിൽ നടക്കും.

സുവർണ്ണ ജൂബിലി ആഘോഷനിറവിൽ ഗുരുവായൂർ ക്ഷേത്രം ആധ്യാത്മിക ഹാളിൽ വച്ച് നടത്തുന്ന അഷ്ടോത്തര സഹസ്ര സഹസ്രനാമ ദ്വാദശാഹ യജ്ഞത്തിൽ വിവിധ സ്തോത്ര പാരായണ പ്രഭാഷണ പരിപാടികളോടെ ആഘോഷപൂർവ്വം കൊണ്ടാടുന്നു. 12 ദിവസങ്ങളിലായി 1200ൽ പരം ഉരു വിഷ്‌ണു സഹസ്രനാമം പാരായണം ചെയ്യുന്ന പ്രസ്‌തുത മഹായജ്ഞത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയo സ്വാഗതം ചെയ്യുന്നതായി ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതി ഭാരവാഹികൾ അറിയിച്ചു.

➤ ALSO READ

ലോക റെക്കോർഡ് തിളക്കത്തിൽ സത്യസായി ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ: ഭഗവാൻ സത്യസായി ബാബയുടെ 99 ജയന്തി ആഘോഷം ബഹു.ഗോവ ഗവർണർ ശ്രീധരൻപിള്ള ഗുരുവായൂർ സായി മന്ദിരത്തിൽ ഉദ്ഘാനം ചെയ്തു.  ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാതൃഭൂമി ചെയർമാൻ...