BEYOND THE GATEWAY

ഗ്ളോബൽ എൻ എസ് എസ് ഓണാഘോഷം ഗുരുവായൂർ സാന്ദീപനി മാതൃസദനത്തിൽ

ഗുരുവായൂർ: ജി എൻ എസ് എസ്സിൻ്റെ നേതൃത്ത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം മമ്മിയൂർ സാന്ദീപനി മാതൃസദനത്തിലെ അമ്മമാരോടൊപ്പം നടത്തുന്നതാണ്. കാലത്ത് 9 മണിക്ക് സാന്ദീപനി മാതൃസദനത്തിൽ അത്ത പൂക്കളം ഇടുന്നതോടെ ഓണാഘോഷം ആരംഭിക്കും. തുടർന്ന് മഹാബലിയെ വാദ്യമേളങ്ങളുടേയും താലപ്പൊലിയോടും കൂടി സാന്ദീപനി മാതൃസദനത്തിലേക്ക് ഘോഷയാത്രയായി ആനയിക്കും

തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം പണ്ഡിതനും കവിയുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഡോക്ടർ’ വടക്കുമ്പാട്ട് നാരായണൻ നമ്പൂതിരി വിശിഷ്ടാതിഥിയുമായിരിക്കും. ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജില്ല സഹസംഘചാലക് കെ എൻ , നഗരസഭ കൗസിലൻ ശോഭ ഹരിനാരായണൻ, മധു കെ നായർ, കെ മോഹനകൃഷ്ണൻ, കെ ടി ശിവരാമൻ നായർ, ശ്രീകുമാർ പി നായർ, രാധശിവരാമൻ , സരസ്വതി വിജയൻ, എം. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിക്കും. അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, തിരുവാതിരക്കളി, അമ്മമാരുടെ ഓണസ്മരണകൾ, വിഭവ സമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്നതാണ്.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...