ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ടൗൺ ഹാളിൽ നടന്ന ക്യാമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ എ എം ഷഫീർ അധ്യക്ഷത .വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ നിസാർ വയോജന ആരോഗ്യത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകി. തുടർന്ന് സൗജന്യ രക്ത പരിശോധനയും നടന്നു.
ഡോ ഗ്രീഷ്മ ബാബു, ഡോ അശ്വതി കെ വി, ഡോ ജ്യോതി കെ എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.