BEYOND THE GATEWAY

വിനായക ചതുർത്ഥി ശനിയാഴ്ച; ഗണേശ വിഗ്രഹത്തിന് ഗുരുവായൂരിൽ സ്വീകരണം

ഗുരുവായൂർ: വിനായക ചതുർത്ഥിയോടനുബന്ധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിമഞ്ജനം ചെയ്യുന്നതിനുള്ള പ്രധാന ഗണേശ വിഗ്രഹത്തി ന് ഗുരുവായൂരിൽ സ്വീകരണം നൽകി.

ബുധനാഴ്ച വൈകിട്ട് മഞ്ജുളാൽ പരിസരത്ത് എത്തിച്ച വിഗ്രഹത്തെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയിൽ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് ഘോഷയാത്രയായെത്തി കിഴക്കേനടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപം സ്ഥാപിച്ചു. ക്ഷേത്രം ഓതിക്കൻ മൂന്നൂലം നീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗണപതിഹോമം, ഭജന, ദീപാരാധന എന്നിവ നടത്തി.

മൂന്ന് ദിവസം പൂജ നടത്തി വിഗ്രഹം നിമഞ്ജന യോഗ്യമാക്കിതീർക്കും. ശനിയാഴ്ചയാണ് വിനായക ചതുർത്ഥി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുതും വലുതുമായ 300 ഓളം ഗണേശ വിഗ്രഹങ്ങൾ ഗുരുവായൂരിൽ എത്തി ഉച്ചയ്ക്ക് ഒന്നരയോടെ ഘോഷയാത്രയായി മുതുവട്ടൂർ വഴി ചാവക്കാട് ദ്വാരക കടപ്പുറത്ത് എത്തിച്ച് കടലിൽ നിമഞ്ജനം ചെയ്യും.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...