ഗുരുവായൂർ: ഗുരുവായൂരിലെ നിത്യസഹസ്രനാമ ഉപാസക ഭക്തസംഘടനയായ ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ആഭിമുഖ്യത്തിൽ, 2024 സെപ്തംബർ 17 മുതൽ 28-ാം തിയ്യതി (കന്നി 1 – 12) കൂടിയുള്ള ദിവസങ്ങളിലെ ശ്രീ വിഷ്ണു സഹസ്രനാമോത്സവം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ വിവരണിക പ്രകാശന കർമ്മം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ചേന്നാസ്സ് ദിനേശൻ നമ്പൂതിരിപ്പാട് തന്ത്രി മാത്തിൽ വെച്ച് നിർവഹിച്ചു.
ചടങ്ങിൽ ഭജന സമിതി ഭാരവാഹികളായ മേച്ചേരി കേശവൻ നമ്പൂതിരി മഞ്ചിറ കേശവൻ നമ്പൂതിരി ചെറു തയ്യൂർ ശ്രീജിത്ത് നമ്പൂതിരി എന്നിവർ പങ്കെടുത്തു. വർഷം തോറും നടക്കുന്ന 12 ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവം സുവർണ്ണ ജൂബിലി ആഘോഷനിറവിൽ ഗുരുവായൂർ ക്ഷേത്രം ആധ്യാത്മിക ഹാളിൽ വച്ച് നടക്കും അഷ്ടോത്തര സഹസ്രനാമ ദ്വാദശാഹ യജ്ഞത്തിൽ വിവിധ സ്തോത്ര പാരായണ പ്രഭാഷണ പരിപാടികളോടെ ആഘോഷപൂർവ്വം കൊണ്ടാടുന്നു.
12 ദിവസങ്ങളിലായി 1200ൽ പരം ഉരു വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുന്ന പ്രസ്തുത മഹായജ്ഞത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതി ഭാരവാഹികൾ അറിയിച്ചു.