BEYOND THE GATEWAY

സി മനോജ്, മനോജ് ബി നായർ എന്നിവർ ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ജീവനക്കാരുടെ പ്രതിനിധി സി മനോജ്, ശ്രീ മനോജ് ബി നായർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത ഇരുവരും പിന്നീട് ദേവസ്വം ഭരണസമിതി യോഗത്തിലെത്തി ചുമതലയേറ്റു.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ വായിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ അധ്യക്ഷനായിരുന്ന ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐ എ എസ് നിയുക്ത ഭരണ സമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു.

ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥൻ, വി ജി രവീന്ദ്രൻ, എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഗവ ചീഫ് വിപ്പ് ജയരാജ്, എൻ കെ അക്ബർ എം എൽ എ ഉൾപ്പെടെ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാനെത്തി. ഭരണ സമിതി അംഗങ്ങളായി ചുമതലയേറ്റ സി മനോജിനും മനോജ് ബി നായർക്കും ദേവസ്വം ജീവനക്കാരുടെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...