BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വത്തിൻറെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മന്ത്രി വി എൻ വാസവൻ.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിവിധ നിർമ്മാണ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും ദേവസ്വം മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

ഗുരുവായൂരിൻ്റെ പശ്ചാത്തല വികസനത്തിന് കഴിയുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കാലോചിതമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കണം.

ഇതിനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ,എല്ലാ സൗകര്യങ്ങളും ഉള്ള പശ്ചാത്തല വികസനത്തിന് സർക്കാരും ദേവസ്വം ഭരണസമിതിയും ശ്രമിക്കുന്നത്. ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയടക്കമുള്ള പദ്ധതികൾ ഭക്തർക്ക് ഏറെ പ്രയോജനകരമാകും മന്ത്രി പറഞ്ഞു.

ക്ഷേത്രം തെക്കേ നട ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്നചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെയും പുതിയ ഫയർസ്റ്റേഷൻ മന്ദിരത്തിൻ്റെയും ശിലാസ്ഥാപനവും, കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണവും, 250 കിലോവാട്ട് സൗരോർജ്ജ പദ്ധതി സമർപ്പണവും, കേശവീയം ഗജരാജൻ ഗുരുവായൂർ കേശവൻ ശതാബ്ദി സ്മൃതിയും, രാമായണം ഇൻ തെർട്ടി ഡേയ്സ് എന്നീ പുസ്തകങ്ങളുടെ കവർ പ്രകാശനവും, മന്ത്രി നിർവ്വഹിച്ചു.

കാവീട് ഗോശാല സന്ദർശിച്ച മന്ത്രി ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ പ്രവർത്തന ഉദ്ഘാടനവും നിർവ്വഹിച്ചു. പുന്നത്തൂർ ആനത്താവളത്തിലെ ഖര മാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ശിലാസ്ഥാപനം,
പത്ത് ആനത്തറികളുടെ നിർമ്മാണ ഉദ്ഘാടനം, പുതുതായി നിർമ്മിച്ച ആനത്തറിയുടെ സമർപ്പണം എന്നീ ചടങ്ങുകൾ പുന്നത്തൂർ ആനത്താവളത്തിൽ വെച്ച് നടന്നു.

ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ വിശിഷ്ടാതിഥിയിരുന്നു. ദേവസ്വം ഭരണസമിതി അംഗം സി മനോജ് പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ പി വിശ്വനാഥൻ സ്വാഗതവും, വി ജി രവീന്ദ്രൻ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.

ഉദ്ഘാടന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വത്തിൽ 250 കിലോവാട്ട് സൗരോർജ്ജ പദ്ധതിയുടെ കരാർ നടപ്പാക്കിയ സോളാർ ടെക് റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് എം ഡി മധുവിന് ദേവസ്വത്തിൻ്റെ ഉപഹാരം മന്ത്രി വി എൻ വാസവൻ ചടങ്ങിൽ സമ്മാനിച്ചു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...