BEYOND THE GATEWAY

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ സപ്ത‌തി ആഘോഷങ്ങളും, ബിരുദദാനച്ചടങ്ങും

ഗുരുവായൂർ : പാരമ്പര്യവുമായി സ്ത്രീ ശാക്തീകരണത്തിന്റെ 70 വർഷത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത്” ഉയർന്നു നിൽക്കുന്ന ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിന്റെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കമായി.

ലോഗോ പ്രകാശനവും ബിരുദദാനച്ചടങ്ങും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു. ചടങ്ങിൽ തൃശ്ശൂർ അസ്സീസി പ്രൊവിൻസ് സൂപ്പീരിയറും കോളേജ് മാനേജരുമായ റവ സി ലിറ്റിൽ മേരി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റവ സി ഡോ ജെ ബിൻസി സന്ദേശം നൽകി. പ്രസ്തു‌ത ചടങ്ങിൽ അഞ്ഞൂറോളം വിദ്യാർത്ഥിനികൾ ബിരുദം ഏറ്റുവാങ്ങി. ഡോ ഹിത പോൾസൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ. സ്വപ്ന ജോണി നന്ദി പ്രകാശിപ്പിച്ചു.

➤ ALSO READ

ചിന്മയമിഷൻ ഗുരുവായൂരിൽ ഏകദിന രാധാമാധവം ബാലവിഹാർ ക്യാമ്പ് നടത്തി

ഗുരുവായൂർ: ചിന്മയമിഷൻ ബാല വിഹാറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനത്തിനായും അതു വഴി ഭാവിയിൽ മദ്യ മയക്ക്മരുന്നുകളുടെ പിടിയിൽ പെടാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന ജീവിത രീതിയിലേക്ക് കുട്ടികളെ നയിക്കുവാൻ 40 ൽ...