BEYOND THE GATEWAY

വജ്ര ജൂബിലി ആഘോഷ നിറവിൽ കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതി

ഗുരുവായൂർ: കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതിയുടെ 75-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . 1949 ൽ കണ്ടാണേശേരി എക്സൽസിയർ എൽപി സ്കൂളിലാണ് വായനശാല സ്ഥാപിക്കപ്പെട്ടത്. മലയാളസാഹിത്യത്തിൽ പിന്നീട് ഏറെ അറിയപ്പെട്ട കോവിലനും സ്വാതന്ത്ര്യസമരസേനാനിയും ഐഎൻഎയുടെ ഭടനായിരുന്ന പി കെ മണത്തിലും ഡോക്ടർ രാഘവൻ വെട്ടത്തും,വിയൂ ശങ്കരൻകുട്ടി മാസ്റ്ററും, കെ കെ കേശവേട്ടനും അടക്കമുള്ളവരായിരുന്നു വായനശാലയുടെ സ്ഥാപക പ്രവർത്തകർ. നാട്ടിലെ പലരിൽ നിന്നായി ശേഖരിച്ച പുസ്തകങ്ങളും ഒരു മരത്തിന്റെ അലമാരയുമായിരുന്നു ആകെ ഉണ്ടായിരുന്നത്. ആരംഭത്തിൽ സാഹിത്യ സമാജ പ്രവർത്തനമായിരുന്നു. പിന്നീട് വായനശാലയായി വിപുലപ്പെടുകയായിരുന്നു. 1950കളിൽ കണ്ടാണശേരിയിലെ പുത്തൻ കളത്തിനടുത്തുള്ള വാടക മുറിയിലേക്ക് വായനശാല മാറ്റി സ്ഥാപിക്കപ്പെട്ടു . 20 വർഷം വായനശാലയുടെ പ്രവർത്തനം അവിടെ തുടർന്നു. 1952-ൽ വായനശാലയുടെ ഭാഗമായി കലാസമിതിയും നിലവിൽ വന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, സംവിധായകൻ പവിത്രൻ തുടങ്ങി പലരും അതിൻ്റെ സംഘാടകരായി പ്രവർത്തിച്ചിരുന്നു. ആ കാലത്തുതന്നെ ജില്ലയിൽ അറിയപ്പെടുന്ന നാടക ട്രൂപ്പും കലാസമിതിക്ക് ഉണ്ടായിരുന്നു .നടി ഫിലോമിന അടക്കം കലാസമിതിയുടെ നാടകത്തിലെ സ്ഥിരം അഭിനയത്രിയായിരുന്നു. 1970ലാണ് നിലവിലുള്ള സ്ഥലത്ത് സ്വന്തമായ സ്ഥലവും കെട്ടിടവും ഉണ്ടാവുന്നത് . രണ്ടായിരത്തിൽ ഒറ്റപ്പാലം എംപിയായിരുന്ന എസ് അജയകുമാറിൻ്റെ എംപി ഫണ്ടും നാട്ടുകാരുടെ സഹായവും കൊണ്ട് പുതിയ കെട്ടിടം നിർമ്മിച്ചു . ആരാധ്യനായ വി എസ് അച്യുതാനന്ദനാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

തലപ്പുള്ളി താലൂക്കിന്റെ റഫറൻസ് ലൈബ്രറിയായും ദീർഘകാലം വാനശാലയിൽ പ്രവർത്തിച്ചിരുന്നു. റഫറൻസ് ഗ്രന്ഥങ്ങൾ അടക്കം പതിനേഴായിരം പുസ്തകങ്ങൾ ഇന്ന് നിലവിൽ വായനശാലയിലുണ്ട്. വായനശാലയുടെ ഭാഗമായി വയോജനവേദി, ബാലവേദി, വനിതാ വേദി,യുവത എന്നിവയുടെ പ്രവർത്തനവും കാര്യക്ഷമമായി നടന്നു വരുന്നു. വിവിധ വിഷയത്തെ അധികരിച്ച് പ്രതിമാസ സംവാദ പരിപാടികളും സംഘടിപ്പിച്ചു വരുന്നുണ്ട് .

വായനശാലയുടെ അനുബന്ധമായി പ്രവർത്തിക്കുന്ന കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാടക കളരി, ഫുട്ബോൾ പരിശീലനം, ഫുട്ബോൾ ടൂർണ്ണമെൻ്റ്, തായംകളി മത്സരം,ചിത്രകലാ ക്യാമ്പ് എന്നിവ നടന്നുവരുന്നു .75 വാർഷികാഘോഷത്തിൻ്റെ സമാപന സമ്മേളനം സെപ്റ്റംബർ 18ന് രാവിലെ 10മുതൽ ആരംഭിക്കും. വായനശാല കലാസമിതിയുടെ നേതൃത്വനിരയിൽ നിന്ന് പ്രവർത്തിച്ചിരുന്ന കെ കെ കേശവേട്ടൻ , എം എ രാമകൃഷ്ണേട്ടൻ, ടി എ വാമനേട്ടൻ എന്നിവരുടെ നാമധേയത്തിലുള്ള നഗറിലാണ് സമാപന സമ്മേളനം നടക്കുന്നത് സെമിനാർ,ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, നാടകം എന്നീപരിപാടികൾ ഉണ്ടാകും നടൻ റിഷാദ് അലി, എം.പി രാമചന്ദ്രൻ ടി കെ വാസു, എം സി രാജ് നാരായണൻ,ഡോക്ടർ വി. സി ബിനോജ് എന്നിവർ പങ്കെടുക്കും . സുനിൽചൂണ്ടൽ സംവിധാനം നിർവഹിച്ച പുറപ്പാട് എന്ന ലഘു നാടകവും 7 30ന് കെപിഎസിയുടെ മുടിയനായ പുത്രൻ എന്ന നാടകം ഉണ്ടാകും.

ഭാരവാഹികളായ എൻ.കെ. ബാലകൃഷ്ണൻ, ബൈജു പന്തായിൽ ,വി.ഡി.ബിജു, കെ.കെ.ഭൂപേശൻ, സനീഷ് കെ ബി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...