BEYOND THE GATEWAY

ഗുരുവായൂരിൽ കെ പി നാരായണ പിഷാരോടി ജയന്തി ആഘോഷിച്ചു.

ഗുരുവായൂർ: പണ്ഡിതരന്തം കെ പി നാരായണ പിഷാരോടിയുടെ 115-ാം ജയന്തി അഖില ഭാരത ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഗുരുവായൂർ പിഷാരോടി സമാജത്തിൽ നടന്ന ആഘോഷം ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ഉദ്ഘാടനം ചെയ്തു. പിഷരോടി സമാജം കേന്ദ്ര രക്ഷാധികാരി കെ പി ബാലകൃഷ്ണൻ അധ്യക്ഷനായി. സമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്, പിഷാരോടി സമാജംപ പ്രസിഡണ്ട് ആർ ഹരികൃഷ്ണൻ,ഡേ: എ ഹരിനാരായണൻ ,ആചാര്യ സി പി നായർ, മുരളി പുറനാട്ടുകര , ആർ നാരായണൻ, എ പി സരസ്വതി, എ പി രാമകൃഷ്ണൻ ,ടി കെ പി ഉണ്ണികൃഷ്ണൻ, ടി പി ഗോപാലകൃഷ്ണൻ , സന്തോഷ് പിഷാരോടി ടി പി എൻ പിഷാരോടി, തുടങ്ങിയവർ പ്രസംഗിച്ചു.

സമ്പൂർണ നാരായണീയ പാരായണത്തിന് സരസ്വതി ബാലകൃഷ്ണൻ, ശാരദ മാധവിക്കുട്ടി, കെ പി ഇന്ദിര, വത്സലാ മോഹൻ,എന്നിവർ നേതൃത്വം നല്കി. കെ പി നാരായണ പിഷാരോടിയെ ആസ്പദമാക്കി നടത്തിയ പ്രശ്നോത്തര മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

➤ ALSO READ

തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ: തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത...