BEYOND THE GATEWAY

ചാവക്കാട് : ഗാന്ധിയൻ തിരുവത്ര ദാമോദർജിയെ അനുസമരിച്ചു.

ഗുരുവായൂർ: പ്രമുഖ ഗാന്ധിയനും സർവ്വോദയ ദേശീയ നേതാവും ഹിന്ദി പ്രചാരകനുമായിരുന്ന തിരുവത്ര ദാമോദർജിയെ കേരള മഹാത്മജി സാംസ്കാരിക വേദിയും തിരുവത്ര ദാമോദർ ജി സ്മൃതി ഫൗണ്ടേഷനും ചേർന്ന് അനുസ്മരണം നടത്തി. അനുസമരണ ചടങ്ങ് സർവ്വോദയ നേതാവ് പി എസ് സുകുമാരൻ ഉദ്ഘാടനം ചെയ്തു.

സ്മൃതി ഫൗണ്ടേഷൻ ചെയർമാൻ പി.കോയക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. റിട്ട:
ജില്ല ജഡ്ജി കെ രാമേഷ്ഭായ് ഭദ്രദീപം തെളിയിച്ചു. മാദ്ധ്യമ പ്രവർത്തകൻ കെ സി ശിവദാസനെ ആദരിച്ചു . ഹിന്ദി പരീഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു .

കേരള മഹാത്മജി സാംസ്കാരിക വേദി പ്രസിഡൻ്റ് സജീവൻ നമ്പിയത്ത്, വി വി ദേവദാസ് കെ ജയറാം എന്നിവർ പ്രസംഗിച്ചു. തിരുവത്ര ദാമോർജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് തുടങ്ങിയത്.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...