BEYOND THE GATEWAY

വിഷവിമുക്ത ഓണവിഭവങ്ങളുമായി ഗുരുവായൂരിൽ ഗ്ളോബൽ എൻ എസ് എസ്

:ഗുരുവായൂർ : ജി എൻ എസ് എസ് മഹിളാ വിഭാഗം ജനനി അംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ വിഷവിമുക്ത ഓണവിഭവങ്ങൾ പൂരാടം മുതൽ തിരുവോണം വരെ മമ്മിയൂർ കൈരളി ജംഗ്ഷനിൽ ഗുരുവായൂർ ഫയർ സ്സ്റ്റേഷന് എതിർ വശത്ത് ജി എൻ എസ് എസ് ഓണച്ചന്തയിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭ്യമായിരിക്കും.

മിതമായ നിരക്കിൽ പാലട, പരിപ്പ്, പഴം പ്രഥമനുകൾ, കായ ഉപ്പേരി, ശർക്കര ഉപ്പേരി, അച്ചാറുകൾ, വടുകപ്പുളി കറി, പപ്പടം,നേത്രപ്പഴം, കൊണ്ടാട്ടങ്ങൾ തുടങ്ങിയ ഓണ വിഭവങ്ങൾ ഓണച്ചന്തയിൽ ലഭ്യമായിരിക്കുന്നതാണ്. ഓണച്ചന്തയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവ്വഹിക്കും. ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി. രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ പ്രഥമ വില്പന നിർവ്വഹിക്കുകയും, കൗൺസിലർ രേണുക ശങ്കർ മുഖ്യ അതിഥിയുമായിരിക്കും..

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...