ഗുരുവായൂർ : മഴയത്തും, വെയിലത്തും കാനകളും, തോടുകളും , റോഡുകളും മാലിന്യ വിമുക്തമാക്കുവാൻ അക്ഷീണം പ്രയ്നിയ്ക്കുന്ന പതിനഞ്ചോളം സ്ത്രീ സഹോദരിമാരായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സെറ്റ്മുണ്ട് ഓണകോടികൾ ഓണസമ്മാനമായി നൽകി .
കൗൺസിലർ വി കെ സുജിത്ത് അവരോടൊപ്പം ഓണാമാഘോഷിച്ചു. തിരുവെങ്കിടം സെന്ററിൽ നടന്ന ആഘോഷ ഗുഹാതുര സദസ്സിന്റെ ഉൽഘാടനവും, ഓണകോടി വിതരണവും കൗൺസിലർ വി കെ സുജിത്ത് തന്നെ നിർവഹിച്ചു. പൊതു പ്രവർത്തകൻ ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗോപി മനയത്ത്, പി യദുകൃഷ്ണൻ, പ്രവീൺ , സാത്തകി തിരുവെങ്കിടം. കല്ലു അമ്മ എന്നിവർ സംസാരിച്ചു. വേളയിൽ തൊഴിലാളികളും മറുപടിയും. ഓണാശംസകളും നൽകി