BEYOND THE GATEWAY

കരുണ ഗുരുവായൂരിൻ്റെ  ഓണ സംഗമം 2024

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം  10- 09 -2024, തീയ്യതി ചൊവ്വാഴ്ച ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. കരുണ കുടുംബത്തിലെ ഒരു വയസ്സുകാരി കല്യാണിയും ഒന്നര വയസ്സുകാരി  താരാ കൃഷ്ണയും ചേർന്ന് ഭദ്രദീപം തെളിയിച്ച് സംഗമത്തിന് തുടക്കം കുറിച്ചു. 

സംഗമത്തിന് കരുണ ഫൗണ്ടേഷൻ സെക്രട്ടറി സതീഷ് വാര്യർ സ്വാഗതം പറഞ്ഞു. കരുണ മെമ്പറായിരുന്ന ശ്രീ സുധാകരന്റെ  നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.  സംഗമത്തിന് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ആധ്യക്ഷം വഹിച്ചു. കരുണ ഓണ സംഗമം പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ ഗിരി ഉൽഘാടനം ചെയ്തു.  അദ്ദേഹത്തിൻ്റെ ഉൽഘാടന പ്രസംഗത്തിൽ കരുണ ഫൗണ്ടേഷൻ അമ്മമാരെയും, ഭിന്നശേഷി യുവതി യുവാക്കളെയും മറ്റും  അവരുടെ സുഖ ദുഃഖങ്ങളിൽ  കരുണയോടൊപ്പം ചേർത്ത് നിർത്തുന്ന സദ് പ്രവർത്തിയെ അഭിനന്ദിച്ചു. കരുണ കുടുംബത്തിനും, കരുണയുടെ അമ്മമാർക്കും ഓണാശംസകൾ നേർന്നു.

തുടർന്ന് രാഹുൽ & ഭവ്യ ദമ്പതിമാരുടെ മകൾ കല്യാണിയുടെ ഒന്നാം പിറന്നാൾ കരുണയോടൊപ്പം   കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും മറ്റും ആഘോഷിച്ചു. കല്യാണി മോൾക്ക് കരുണ കുടുംബാംഗങ്ങൾ പിറന്നാൾ ആശംസകൾ നേർന്നു.

കരുണ ഫൗണ്ടേഷൻ നൂറോളം അമ്മമാർക്ക് വർഷങ്ങളായി പെൻഷൻ നൽകി വരുന്നു. ഓണ സംഗമത്തിൽ ഇവർക്കുള്ള പെൻഷനും, ഓണപ്പുടവയും  നൽകി. ഒട്ടുമിക്ക അമ്മമാരും വളരെ നേരത്തേതന്നെ സംഗമത്തിന് എത്തിച്ചേരുകയും അവർ പരസ്പരം കണ്ടു സംസാരിച്ചു, കുശലം പറഞ്ഞു. സന്തോഷങ്ങൾ പങ്കിടുന്നതും മറ്റും കൗതുകമുള്ള ഒരു കാഴ്ച തന്നെയായിരുന്നു. സംഗമത്തിന് എൻ ബാബു, മഹേഷ്, സീതാലക്ഷ്മി ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. 

കരുണ ട്രസ്റ്റി അംഗവും വൈസ് ചെയർമാനുമായ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ട്രസ്റ്റി മെമ്പർ വേണു പ്രാരത്ത്, ട്രഷറർ  സോമശേഖരൻ, ചീഫ് കോർഡിനേറ്റർ  ഫാരിദ ടീച്ചർ, കൺവീനർ കെ കെ ബക്കർ,  നന്ദകുമാർ കൊച്ചി, സന്തോഷ് അയ്യനിപ്പുള്ളി , സി പി സുബ്രഹ്മണ്യൻ, ടി എം വിജയൻ,  ചന്ദ്രൻ മുട്രത്തിക്കോട്, കുമാർ കുന്നംകുളം, ശ്രീ ജയൻ മേനോൻ, ശക്തിധരൻ, സാജിത മൊയ്നുദ്ദീൻ , ഷീല സുരേഷ്, മീന സഹദേവൻ, ശോഭിത, വസന്തമണി ടീച്ചർ, ഇന്ദിര സോമസുന്ദരൻ, സുബൈദ, സീമന്തിനി, സുവർണ്ണ, രമണി, ഡേവിസ് ചുങ്കത്ത്, കാർത്തികേയൻ,  പ്രഹ്ലാദൻ മാമ്പറ്റ്, ഭാസ്കരൻ മുക്കോല, അക്ബർ ,  ഉണ്ണികൃഷ്ണൻ, വത്സൻ കളത്തിൽ, വഹാബ്, ബിജൂ, മുതലായവർ സംഗമത്തിന് നേതൃത്വം നൽകി

സംഗമത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.  അമ്മമാർക്കുള്ള ഓണസദ്യ പിറന്നാൾ ആഘോഷിച്ച കല്യാണിയുടെ മാതാപിതാക്കളായ രാഹുൽ – ഭവ്യ ദമ്പതിമാരുടെ വകയായിരുന്നു . സംഗമത്തിന് മുഹമ്മദ് കുട്ടി നന്ദി രേഖപ്പെടുത്തി.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...