BEYOND THE GATEWAY

50-ാമത് ശ്രീ വിഷ്ണു‌ സഹസ്രനാമ മഹോത്സവം സെപ്റ്റംബർ 17 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ

ഗുരുവായൂർ: ശ്രീഗുരുവായുരപ്പൻ ഭജന സമിതിയുടെ ശ്രീവിഷ്ണു സഹസ്രനാമോത്സവം സുവർണ്ണ ജൂബിലി ആഘോഷം സെപ്തംബർ 17-ാം തിയ്യതി കന്നി ഒന്നിന് ക്ഷേത്ര ആദ്ധ്യാത്മിക ഹാളിൽ വെച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ഡോ ചേന്നാസ്സ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ആരംഭിക്കും.

തുടർന്ന് ഭഗവദ്പ്രസാദം എന്ന സ്തോത്ര പുസ്തകം ഗുരുവായുരപ്പനു സമർപ്പണം ചെയ്ത് ഭക്തജനങ്ങൾക്ക് സൌജന്യമായി വിതരണം ചെയ്യുന്നതായിരിക്കും ഭാഗവത പണ്ഡിതന്മാരായ ബ്രഹ്മശ്രി വെന്മണി കൃഷ്ണൻ നമ്പൂതിരി കാപ്ര അച്ചുതൻ നമ്പൂതിരി പെരുമ്പിള്ളി കേശവൻ നമ്പൂതിരി പെരുമ്പിള്ളി നാരായണദാസ് നമ്പൂതിരി കുറുവല്ലൂർ ഹരി നമ്പൂതിരി അടുക്കം മണിക്കണ്ഠൻ നമ്പൂതിരി കുന്നമ്പിള്ളി ശ്രീരാം നമ്പൂതിരി മൂത്തേടം വാസുദേവൻ നമ്പൂതിരി പിസി സി ഇളയത് തെക്കേടം നാരായണൻ ഭട്ടതിരി ശരത് എ ഹരിദാസ് അച്ചുതൻകുട്ടി മാസ്റ്റർ ഗുരുവായൂർ മണി സ്വാമി ഗുരുവായൂർ പ്രഭാകർ ജി ആചാര്യ കെ-ടി. ഹരിദാസ് ആചാര്യ സി – പി നായർ ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരി പുല്ലൂർ മണ്ണ് മണിവർണ്ണൻ നമ്പൂതിരി ഗുരുവായൂർ കെ ആർ – രാധാകൃഷ്ണയ്യർ തോട്ടം ശ്യാം നമ്പൂതിരി വെന്മണി ഭവദാസൻ നമ്പൂതിരി ‘ എന്നിവരുടെ ഭക്തി പ്രഭാഷണവും ഉണ്ടായിരിക്കും

ശ്രീകലാനിലയം ഉണ്ണികൃഷ്ണൻ കലാമണ്ഡലം സുകുമാരൻ മേച്ചേരി വാസുദേവൻ നമ്പൂതിരി കോട്ടക്കൽ മധുവേങ്ങേരി നാരായണൻ നമ്പൂതിരി (കോട്ടക്കൽ) കോട്ടക്കൽ സന്തോഷ് ശ്രീദേവൻ ചെറുമിറ്റം കലാനിലയം മഹേഷ് കോട്ടക്കൽ സുരേഷ് കെ എം പി കുമാരി ഭദ്ര കെ എം പി വടക്കേപ്പാട്ട് മണി വാരിയർ ജ്യോതി ദാസ് ഗുരുവായൂർ തുടങ്ങിയ പ്രമുഖ കലാകാരന്മാരുടെ ഭക്തിഗാന സംഗീതാർച്ചനയും 12 ദിവസങ്ങളിലായി ഉണ്ടായിരിക്കും

ഈ ദിവസങ്ങളിൽ താന്ത്രികാചാര്യന്മാരായ ബ്രഹ്മശ്രി ഡോ ചേന്നാസ്സ് ദിനേശൻ നമ്പൂതിരിപ്പാട് ചേന്നാസ്സ് ഹരിനമ്പൂതിരി ചേന്നാസ്സ് സതീശൻ നമ്പൂതിരി ചേന്നാസ്സ് ശ്രീകാന്ത് നമ്പൂതിരി ചേന്നാസ്സ് കൃഷ്ണൻ നമ്പൂതിരി മറ്റു വിശിഷ്ട വ്യക്തികളും വൈകുന്നേരം നടക്കുന്ന വിശേഷാൽ സഹസ്രനാമജപത്തിനു പങ്കെടുക്കുന്നതായിരിക്കും.

27-ാം തിയ്യതി വൈകുന്നേരം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ക്ഷേത്ര ഊരാളൻ ഭരണസമിതി സ്ഥിരാഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് വേദിയിൽ ഐശ്വര്യ ഭദ്രദീപ സമർപ്പണം നടത്തും

28-ാം തിയ്യതി ഉച്ചക്ക് 11 മണിക്ക് യഞ്ഞ്സമാപന ഭദ്രദീപം ഗുരുവായൂർ ക്ഷേത്രം അഡ്മിനിസ്റ്റ്രേറ്റർ കെ. പി വിനയൻ നിർവ്വഹിക്കും. അതിനു ശേഷം താലങ്ങളുടേയും നാദസ്വരങ്ങളുടേയും അകമ്പടിയോടെ ക്ഷേത്രകുളത്തിനു ചുറ്റും പ്രൌഡ ഗംഭീരമായ നാമജപഘോഷയാത്രയും ഉണ്ടായിരിക്കും വൈകുന്നേരം 5 മണിക്ക് സുവർണ്ണ ജൂബിലി സമാപന വേദിയായ മഞ്ചിറ റോഡിലുള ശ്രീകൃഷ്ണ ഭവൻ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സമാദരണ സദസ്സും പൂതനാമോക്ഷം ഉഷാ ചിത്രലേഖ കഥകളിയും ഉണ്ടായിരിക്കും 1200-ൽ പരം ഉരു വിഷ്ണു സഹസ്രനാമം ലളിതാ സഹസ്രനാമം എന്നീ സ്തോത്രങ്ങൾ പാരായണം ചെയ്യുന്നു

ഗുരുവായൂർ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധക്കു ശേഷം പാരമ്പര്യ കീഴ്ശാന്തി കുടുംബത്തിലെ ഏതാനും കാരണവന്മാരും ഭാഗവതോത്തന്മാരും ഭക്തന്മാരും കൂടി ആലോചിച്ചു ഗുരുവായുരപ്പൻ്റെ ഇച്ഛക്കനുസൃതമായി 1974 ൽ ക്ഷേത്ര കൂത്തമ്പലത്തിൽ വെച്ച് തിരുനാ മാചാര്യൻ ബ്രഹ്മ ശ്രി ആഞ്ഞം മാധവൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് മേച്ചേരി വാസുദേവൻ നമ്പൂതിരി വേങ്ങേരി നാരായണൻ നമ്പൂതിരി മഞ്ചിറ ചെറിയ ഉണ്ണികൃഷ്ണൻ നമ്പൂതിരി പുല്ലൂർ മണ്ണ് നീലകണ്ഠൻ നമ്പൂതിരി വേങ്ങേരി ശ്രീധരൻ നമ്പൂതിരി കിഴിയേടം വലിയ വാസുദേവൻ നമ്പൂതിരി കൊടക്കാട് വലിയ നാരായണൻ നമ്പൂതിരി ചെറുതയയൂർ വാസുദേവൻ നമ്പൂതിരി മുളമംഗലം രാധാകൃഷ്ണൻ നമ്പൂതിരി മൂത്തേടം മാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ യജ്ഞം ഇന്നും നിത്യവും മുടങ്ങാതെ സായാഹ്ന വേളയിൽ ക്ഷേത്രത്തിൽ സഹസ്രനാമജപം നടത്തിവരുന്നതായി സമിതി ഭാരവാഹികളായ ശ്രീ മേച്ചേരി കേശവൻ നമ്പൂതിരിതേലമ്പറ്റ വാസുദേവൻ നമ്പൂതിരി മഞ്ചിറ കേശവൻ നമ്പൂതിരി മേച്ചേരി ശ്രീകാന്ത് നമ്പൂതിരി തിരുവാല്ലൂർ ശരത് നമ്പൂതിരി ചെറുതയ്യൂർ ശ്രീജിത് നമ്പൂതിരി എന്നിവർ പറഞ്ഞു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...