BEYOND THE GATEWAY

“ഫ്രണ്ട്‌സ് മാണിക്കത്ത്പടി” തിരുവോണനാളിൽ ഗുരുവായൂർ അമ്പലനടയിലെ പൂക്കളത്തിൽ ഒരുക്കിയത് “ഗരുഡഭഗവാൻ”

ഗുരുവായൂർ: കലാകാരൻ സുരാസ് പേരകത്തിന്റെ നേതൃത്വത്തിൽ കിഷോർ ഗുരുവായൂർ, അരുൺ തെക്കെപുറം, ആര്യൻ, സൂര്യൻ തുടങ്ങിയവർ ചേർന്ന് ഒരുക്കിയ പൂക്കളത്തിനു 18അടി വീതിയും 22അടി നീളവും ഉണ്ടായിരുന്നു.

വാടാർമല്ലി, വിവിധ ജമന്തികൾ, പച്ച ചൗക അടക്കം 65 കിലോയോളം പൂവ് ഉപയോഗിച്ചു. ഫ്രണ്ട്‌സ് മാണിക്കത്ത്പടി ഭാരവാഹികളായ സനോജ്, ജിതേഷ്, പ്രദീപ്‌, ഷൈനേജ്, നിബാഷ്, സുഭാഷ്, നിഖിൽ എന്നിവർ നേതൃത്വം നൽകി.

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...