BEYOND THE GATEWAY

ബാറിലെ കൊലപാതക ശ്രമം; പ്രതി അറസ്റ്റിൽ

ഗുരുവായൂർ : തിരുവോണ ദിവസം ഗുരുവായൂർ കോട്ടപ്പടിയിലുള്ള ബാറിൽ വെച്ച് കോട്ടപ്പടി സ്വദേശിയായ യുവാവിനെയും ബന്ധുവിനെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോട്ടപ്പടി സ്വദേശിയായ ഇച്ചാമു എന്ന് വിളിക്കുന്ന രായം മരക്കാർ വീട്ടിൽ മോനുണ്ണി മകൻ 38 വയസ്സുള്ള നിഷാബ് എന്നയാളെ ഗുരുവായൂർ ഇൻസ്‌പെക്ടർ എസ് എച്ച് ഒ സി പ്രേമാനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു .

തിരുവോണ ദിവസം വൈകീട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് .
2 വർഷം മുൻപു ചേട്ടനുമുണ്ടായ വഴക്കിന്റെ വൈരാഗ്യത്താലാണ് കോട്ടപ്പടി ചൂൽപ്പുറം സ്വദേശിയായ പണ്ടാരക്കൽ വീട്ടിൽ സനീഷിനെയും ബന്ധു വിഷ്ണുവിനെയും ബാറിന്റെ പരിസരത്തു വെച്ച് പ്രതി കുത്തി കൊല്ലാൻ ശ്രമിച്ചത് . കുത്തിയ ശേഷം സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട പ്രതിയെ കുന്നംകുളത്തു നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ഷക്കീർ അഹമ്മദ് എസ് എ, സീനിയർ സിവിൽ പോലീസ് ഓഫീസർ ലാൽ ബഹദുര്‍ ,സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിഖ് എ, വിനീത് വിശ്വനാഥ് , ജിഫിൻ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങൾ .

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

➤ ALSO READ

അർഹരായവർക്ക് വിഷു സദ്യയും വിഷു കൈനീട്ടവും നൽകി ചേംബർ ഓഫ് കോമേഴ്സ്

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ വിശക്കുന്ന വയാറിനൊരു പൊതി ചോറ് എന്ന ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ വിഷു സദ്യയും വിഷുകൈനീട്ടവും ഏകദേശം മുന്നൂറിലേറെ ആളുകൾക്ക് നൽകി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...