BEYOND THE GATEWAY

ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷത്തിന് ബ്രഹ്മശ്രീ ചേന്നാസ്സ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു

:ഗുരുവായൂർ : ശ്രീഗുരുവായുരപ്പൻ ഭജന സമിതിയുടെ ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ്സ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ആരംഭം കുറിച്ചു

ചടങ്ങിൽ മേച്ചേരി കേശവൻ നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി അതിനു ശേഷം വിഷ്ണു സഹസ്രനാമ പാരായണം ചെയ്തു ഭാഗവതത്തിലെ ദ്വാരകാപ്രവേശം എന്ന വിഷയത്തെക്കുറിച്ച് ഭാഗവത രത്നം ബ്രഹ്മശ്രി വെന്മണി കൃഷ്ണൻ നമ്പൂതിരിയും കുന്തി സ്തുതി ശ്രീ കാപ്ര അച്ചുതൻ നമ്പൂതിരിയും പ്രഭാഷണം ചെയ്തു കാലത്ത് വടക്കേപ്പാട്ട് കൃഷ്ണക്കുമാറിൻ്റെ സോപാന സംഗീതവും വേദിയിൽ നടന്നു.

ഭഗവദ്പ്രസാദം എന്ന സ്തോത്ര പുസ്തകം ക്ഷേത്രം തന്ത്രി ചേന്നാസ്സ് ദിനേശൻ നമ്പൂതിരി ഭഗവാന് സമർപ്പണം ചെയ്തു ഭക്തജനങ്ങൾക്കു വിതരണം ചെയ്തു സമിതി ഭാരവാഹികളായ മേച്ചേരി കേശവൻ നമ്പൂതിരി മഞ്ചിറ കേശവൻ മേച്ചേരി ശ്രീകാന്ത് തിരുവല്ലൂർ ശരത് ചെറുതയ്യൂർ ശ്രീജിത്ത് തേലമ്പറ്റ വാസുദേവൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു

➤ ALSO READ

ഗുരുവായൂര്‍ നഗരസഭ ഭാഷാ നൈപുണ്യ ക്ലാസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ തൊഴിൽ അന്വേഷകരായ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിച്ച ഭാഷാ നൈപുണി ക്ലാസ്സ് നഗരസഭ കെ ദാമോദരന്‍ ലൈബ്രറി ഹാളില്‍ നടന്നു. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസ്സിൽ റിട്ട. പ്രൊഫ കെ കമലവും ഇൻ്റർവ്യൂ...