BEYOND THE GATEWAY

ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി, വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഉച്ചപൂജ കഴിഞ്ഞ് തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി മധുസൂദനൻ നമ്പൂതിരിയാണ് നറുക്കെടുപ്പ് നടത്തിയത്. ഒക്ടോബർ ഒന്ന് മുതൽ ആറു മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി.

56 പേരാണ് അപേക്ഷകരായി ഉണ്ടായത് ഇതിൽ 54 പേരെ തന്ത്രി കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചു. ദേവസ്വം ഓഫീസിൽ നടന്ന കൂടി കാഴ്ച്ചക്ക് 51 പേർ ഹാജരായി. ഇതിൽ നിന്നും യോഗ്യരായ 42 പേരെയാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്.

ബികോം ബിരുദധാരിയായ ശ്രീജിത്ത് വേലൂർ കുറൂരമ്മ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ 17വർഷമായി മേൽശാന്തിയാണ്. മുത്തച്ഛൻ പരമേശ്വരൻ നമ്പൂതിരിയിൽ നിന്നാണ് പൂജാ വിധികൾ സ്വായത്തമാക്കിയത്. പൊട്ടകുഴി നാരായൺ നമ്പൂതിരി, പഴയത്ത് സുമേഷ് നമ്പൂതിരി എന്നിവരുടെ കീഴിലും അഭ്യസിച്ചിട്ടുണ്ട് .

അച്ഛൻ പരമേശ്വരൻ നമ്പൂതിരി. പട്ടാമ്പി ആലമ്പിള്ളി മനയിലെ സാവിത്രിയാണ് അമ്മ. പുതുരുത്തി കിണറ്റമറ്റം മനയിലെ കൃഷ്‌ണശ്രീയാണ് ഭാര്യ. ആരാധ്യ. ഗ്രൂഗ് വേദ എന്നിവർ മക്കളാണ്. എട്ടാമത്തെ തവണ അപേക്ഷിച്ചപ്പോഴാണ് ഗുരുവായൂരപ്പൻ കാടാക്ഷിച്ചതെന്നും ആദ്യമായാണ് തൻ്റെ കുടുംബത്തിൽ നിന്നൊരാൾ ഗുരുവായൂരപ്പനെ സേവിക്കാൻ അർഹത നേടിയതെന്നും ശ്രീജിത്ത് നമ്പൂതിരി പറഞ്ഞു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...