ഗുരുവായൂർ : ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം രണ്ടാം ദിവസമായ ബുധനാഴ്ച കോട്ടക്കൽ സുരേഷ് കെ എം പി യും കുമാരി ഭദ്ര കെ എം പി യും കൂടി ചേർന്ന് അഷ്ടപദി കഥകളി സംഗീതസമന്വയം പരിപാടിയും ഭക്തി പ്രഭാഷണ പരമ്പരയിൽ ശ്രീകൃഷ്ണൻ്റെ അൽഭുതപ്പെടുത്തുന്ന ശ്രീകൃഷ്ണ ലീലകളെ പറ്റിയുള്ള ഭാഗവതത്തിലെ കഥകളെ പറ്റി ബ്രഹ്മശ്രി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ പ്രഭാഷണവും ഭാഗവതത്തിലെ രുഗ്മിണി സ്വയവരത്തിലെ കൃഷ്ണ രുഗ്മിണി സംവാദത്തെ ആസ്പദമാക്കി ശ്രീകൂന്നംമ്പിള്ളി ശ്രീരാം നമ്പൂതിരിയും പ്രഭാഷണം ഉണ്ടായി.
വൈകുന്നേരത്തെ വിശേഷാൽ ശ്രീവിഷ്ണു സഹസ്രനാമ പാരായണത്തിനു മുമ്പായി വേദിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ്സ് ഹരി നമ്പൂതിരിപ്പാട് ശ്രീ വിഷ്ണു സഹസ്രനാമ ദീപ ജ്വലനം നടത്തി. ചടങ്ങിൽ ശ്രീമേച്ചേരി കേശവൻ നമ്പൂതിരി ബ്രഹ്മശ്രി ചേന്നാസ്സ് പരമേശ്വരൻ നമ്പൂതിരിയെ അനുസ്മരിച്ച് പ്രഭാഷണം ചെയ്തു . മഞ്ചിറ കേശവൻ നമ്പൂതിരി , മേച്ചേരി ശ്രീകാന്ത് , തിരുവല്ലൂർ ശരത് , ശ്രീജിത്ത് ചെറുതയ്യൂർ എന്നിവർ പങ്കെടുത്തു