BEYOND THE GATEWAY

നിയുക്ത മേൽശാന്തി ശ്രീജിത്ത് നമ്പൂതിരിയ്ക്ക് സ്വീകരണം നൽകി.

ഗുരുവായൂർ: 2024 ഒക്ടോബർ ഒന്ന് മുതൽ ഗുരുവയൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി തെരെഞ്ഞെടുക്കപ്പെട്ട നിയുക്ത മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിക്ക് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മ , പൈതൃകം ഗുരുവായൂർ തുടങ്ങി സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ക്ഷേത്ര പരിസരത്ത് തന്ത്രി മഠത്തിൽ തെരെഞ്ഞെടുപ്പിന് ശേഷംചേർന്നപ്രഥമ സ്വീകരണവേളയിൽ സംഘടനാ ഭാരവാഹികളായ കെ ടി ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ജയറാം ആലക്കൽ, ശ്രീകുമാർ പി നായർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ച് നിയുക്ത മേൽശാന്തി ശ്രീജിത്ത് നമ്പൂതിരിയ്ക്ക് പൊന്നാട ചാർത്തി ഉപഹാര സമർപ്പണവും നടത്തി

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...