BEYOND THE GATEWAY

ഗുരുവായൂര്‍ നഗരസഭ സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന് തുടക്കമായി

ഗുരുവായൂർ : “സ്വഭാവ് സ്വച്ഛത- സംസ്കാര് സ്വച്ഛത” എന്ന പ്രമേയത്തില്‍ ശുചിത്വത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും ഊന്നല്‍ നല്‍കികൊണ്ടുളള സ്വച്ഛതാ ഹി സേവ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുവായൂര്‍ നഗരസഭയില്‍ സ്വച്ഛതാ പ്രതിജ്ഞയോടെ തുടക്കമായി. 

എ കെ ജി കവാടത്തില്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് പതാക ഉയര്‍ത്തി പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നഗരസഭ ടൗണ്‍ഹാള്‍ പരിസരത്ത് വെച്ച് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എ എസ് മനോജ് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി കെ കണ്ണന്‍, ഐ ആര്‍ ടി സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2024 സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന ഈ വര്‍ഷത്തെ കാമ്പയിന്‍റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുന്നതാണെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.

➤ ALSO READ

കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം  കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കെ.എസ്.എസ്.പി .എ . ഗുരുവായൂർ മണ്ഡലം വാർഷിക സമ്മേളനം മലേഷ്യൻ ടവറിൽ വച്ച് നടന്നു. കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു, ഡി എ...