BEYOND THE GATEWAY

ഗുരുവായൂർ ദേവസ്വം കീഴേടം കാവീട് കാർത്ത്യായനി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്നം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ദേവസ്വം ഭരണ സമിതിയുടെ തീരുമാന പ്രകാരം കീഴേടമായ കാവീട് കാർത്ത്യായനി ക്ഷേത്രത്തിൽ ജ്യോതിഷ പണ്ഡിതൻ കൂറ്റനാട് രാവുണ്ണി പണിക്കരുടെ നേതൃത്വത്തിൽ  അഷ്ടമംഗല പ്രശ്നം നടത്തും. സെപ്റ്റംബർ 23, 24 തിയ്യതികളിൽ നടത്തുന്ന അഷ്ടമംഗല പ്രശ്നത്തിൽ സഹ ദൈവജ്ഞരായി എളവള്ളി പ്രശാന്ത് മേനോൻ, പ്രശാന്ത് പണിക്കർ കാവീട് കളരിക്കൽ, രവിശങ്കർ പണിക്കർ കൂറ്റനാട് എന്നിവർ ദേവപ്രശ്നത്തിൽ പങ്കെടുക്കും.

വീഡിയോ: വിഷ്ണു പ്രസാദ് മാരാർ

കാവീട് കാർത്ത്യായനി ക്ഷേത്രത്തെ കുറിച്ച് : ഗുരുവായൂരിൽ നിന്ന് വടക്കു മാറി പുന്നത്തൂർ കോട്ടയ്ക്ക് സമീപം കാവീട് എന്ന ഗ്രാമത്തിലാണ് കാവീട് കാർത്ത്യായനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠ നിർവഹിക്കപ്പെട്ട 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ദേവസ്വം ഭരണ സമിതി തീരുമാന പ്രകാരം യജുർവേദത്തിലെ തൈത്തിരിയ ആരണ്യകം, സ്കന്ദപുരാണം, പതഞ്ജലിയുടെ മഹാഭാഷ്യം എന്നിവയിലെല്ലാം ദുർഗ്ഗയുടെ കാർത്യായനി ഭാവത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ ദേവീ മഹാത്മ്യം ദേവീ ഭാഗവതം, കൂടാതെ വാമന പുരാണം എന്നിവയിലാണ് ദേവിയെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുള്ളത്.

മഹിഷാസുരനോടുള്ള ക്രോധം ദേവന്മ്മാരിൽ അധികരിക്കുകയും എല്ലാ ദേവതകളുടെയും ഊർജം പകർന്നു ഒരു ശക്തി അവതരിക്കുകയും ചെയ്തു കാർത്യയന ഋഷിയുടെ ആശ്രമത്തിൽ വെച്ചു ജന്മം ലഭിച്ചതിനാൽ ആ ശക്തി കാർത്യായനി എന്ന് അറിയപ്പെട്ടു. നവരാത്രി ആറാം ദിവസമാണ് ഈ ദേവീക്കായി സമർപ്പിക്കപ്പെട്ടത്. ശ്രീചക്രത്തിലെ അന്തർദശരത്തിൽ പത്തു ദളങ്ങളോട് കൂടിയ സർവ്വരക്ഷാകരം എന്ന ചക്രത്തിന്റെ ദേവതയായി കർത്യയനി നില കൊള്ളുന്നു. പുരികകൊടികൾക്കിടയിലുള്ള കുണ്ഡലിനി ശക്തിയുടെ ആഞ്ജ ചക്രം ദേവിയിലൂടെ വിടരുന്നു. കാർത്ത്യായനി ദേവിയെ ഊത്തുകാട് വെങ്കട കവി സദാനന്ദമയി ചിന്മയി എന്ന് ഹിന്ദോള രാഗത്തിലൂടെ സ്തുതിക്കുന്നു. കമലാബികയസ്തവ ഭക്തോഹം എന്ന് പുന്നാഗവരാളി രാഗത്തിലൂടെ മുതുസ്വാമി ദീക്ഷിതരും സ്തുതിക്കുന്നു.

ക്ഷേത്രദർശനം കിഴക്കോട്ടാണ്. കൂടാതെ ഗണപതി, ശ്രീകൃഷ്ണൻ, അയ്യപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. വളരെ അപൂർവ്വമായി ഇരു കൈകളും മുഷ്ടി ചുരുട്ടിയ രൂപത്തിലാണ് അയ്യപ്പൻ സ്ഥിതി ചെയ്യുന്നത്. മീനമാസത്തിലെ പൂരം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കർക്കിടകം 1 മുതൽ 12 വരെ ജപവും വിശേഷാൽ പുഷ്പാഞ്ജലിയും നടക്കുന്നുണ്ട്. പണ്ട് 

നെന്മിനി ഭട്ടേരിയുടെ ഉടമസ്ഥതയിലായിരുന്ന ഈ ക്ഷേത്രം നിലവിൽ ഗുരുവായൂർ ദേവസ്വത്തിന്റെ നിയന്ത്രണത്തിലാണ്.

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...