BEYOND THE GATEWAY

ശ്രീ വിഷ്ണു സഹസ്രനാമോത്സവത്തിൽ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയുടെ ദീപം സമർപ്പണം 

ഗുരുവായൂർ : ശ്രീഗുരുവായുരപ്പൻ ഭജന സമിതിയുടെ ശ്രീ വിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം മൂന്നാം ദിവസമായ വ്യാഴാഴ്ച ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പള്ളിശ്ശേരി മധുസൂധനൻ നമ്പൂതിരി വേദിയിൽ ശ്രീവിഷ്ണു സഹസ്രനാമ ദീപം സമർപ്പണം ചെയ്തു. 

മണ്ണ് മണിവർണ്ണൻ നമ്പൂതിരി ഭാഗവതത്തിലെ ഭക്തിയെ കുറിച്ചും ശ്രീ തെക്കേടം ഹരി നാരായണൻ നമ്പൂതിരി നാരായണീയത്തിൻ്റെ കാലികപ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കിയും പ്രഭാഷണം ചെയ്തു .

വിശേഷാൽ വിഷ്ണു സഹസ്രനാമ പാരായണത്തിനുനിരവധി കുട്ടികളും കീഴ്ശാന്തി അന്തർജനങ്ങളും പങ്കെടുത്തുക്കൊണ്ട് ജപം നടന്നു. അതിനു ശേഷം എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു ജപങ്ങൾക്ക് മേച്ചേരി കേശവൻ നമ്പൂതിരിയും മഞ്ചിറ കേശവൻ നമ്പൂതിരിയും നേതൃത്വം വഹിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 28ന്; ഇപ്പോൾ അപേക്ഷിക്കാം

ഗുരുവായൂർ: നാലാമത് ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം  വൈശാഖ മാസാരംഭ ദിനമായ ഏപ്രിൽ 28 തിങ്കളാഴ്ച നടക്കും. രാവിലെ ആറ് മുതൽ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടപദിയർച്ചന തുടങ്ങും.  അഷ്ടപദിയിൽ പ്രാവീണ്യമുള്ളവർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ...