കുന്ദംകുളം : കലശമല ആര്യലോക് ആശ്രമത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ള സ്ത്രീ സംഘടനയായ ആര്യശക്തി ആര്യലോക് പ്രൊഡക്ട്സ് എന്നപേരിൽ
ചെറുകിട വ്യവസായ യൂണിറ്റ് ആരംഭിച്ചു. വിജയം ആർ ദാസ് പഞ്ചഭൂതങ്ങളെ ആസ്പദമാക്കി അഞ്ച് തിരികൾ ജ്വലിപ്പിച്ച് കൊണ്ട് കൂട്ടായ്മയുടെ ഉദ്ഘാടനം നിർവ്വഹിച്ചു
കേന്ദ്രസർക്കാറിന്റെ എം എസ് എം ഇ പദ്ധതി പ്രകാരമാണ് ആര്യലോക് പ്രൊഡക്ടസ്
തുടക്കം കുറിച്ചിട്ടുള്ളത്. ഭക്ഷ്യ വസ്തുക്കളുടെ പാക്കിങ് യൂണിറ്റ്, ചന്ദനത്തിരി, സോപ്പ് നിർമ്മാണം തുടങ്ങിയവയാണ് പദ്ധതി രൂപമിടുന്നത്.
അഞ്ച് സ്ത്രീകൾ ചേർന്ന് രൂപവൽക്കരിച്ചിട്ടുള്ള ഈപദ്ധതിയുടെ ലാഭവിഹിതത്തിൽ നിന്നും നിശ്ചിത തുക ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ചിലവഴിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. സിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആര്യനാമിക പദ്ധതി വിശദീകരിച്ചു. രംഭ, സിന്ധു ടീച്ചർ, നവ്യ, അനു തുടങ്ങിയവർ സംസാരിച്ചു.