BEYOND THE GATEWAY

ചാവക്കാട്  ജയിലിൽ  നിയമാവബോധ ക്ലാസ്സ്‌  നടന്നു 

ചാവക്കാട് : സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ ജയിലുകളിലെ അന്തേവാസികൾക്ക്, സുപ്രിം കോടതിയിൽ സൗജന്യ നിയമ സഹായം ലഭിക്കുന്നതിനായുള്ള  മാർഗങ്ങളെ പറ്റി അവബോധം നൽകുന്നതിനായി നടത്തി വരുന്ന നിയമസാക്ഷരതാ പരിപാടി ചാവക്കാട് സബ് ജയിലിൽ സംഘടിപ്പിച്ചു .

ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ ക്ലാസ്സിൽ സുപ്രീംകോർട്ട് ലീഗൽ സർവീസ് കമ്മിറ്റിയുമായി ബന്ധപ്പെടാനുള്ള മാർഗങ്ങളെ പറ്റിയും കൂടാതെ ഇത്തരത്തിൽ നിയമസഹായം ലഭിക്കുന്ന മേഖലകളെ കുറിച്ചും  അന്തേവാസികൾക്ക് അവബോധം നൽകി. ക്ലാസ്സിന് പാനൽ ലോയർ അഡ്വക്കേറ്റ്  സുജിത് അയിനിപ്പുള്ളി നേതൃത്വം നൽകി . ചടങ്ങിൽ ചാവക്കാട് താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി പാരാ ലീഗൽ വോളണ്ടിയർ ബിജിത കെ ബി, സബ്ജയിൽ പ്രതിനിധി മുഹമ്മദ്‌  താരീഷ് എന്നിവർ പ്രസംഗിച്ചു.

➤ ALSO READ

ശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള...