BEYOND THE GATEWAY

“സ്വച്ചതാ ഹി സേവാ 2024” ക്യാമ്പയിൻ; ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബാഡ്മിന്റൺ ടൂർണമെന്റ്

ഗുരുവായൂർ : “സ്വച്ചതാ ഹി സേവാ 2024” ക്യാമ്പയിന്റെ  പ്രചരണാർത്ഥം ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ വി കെ സുജിത് ടൂർണമെന്റ് ഉദ്ഘാടണം നിർവഹിച്ചു.

പൊതു ജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തനങ്ങൾ മാതൃകാ പരം ആണെന്നും, ഗാന്ധിജി വിഭാവനം ചെയ്ത ശുചിത്വ ഭാരതം സുന്ദര ഭാരതം എന്ന സ്വപ്നം യാതാർഥ്യമാക്കുന്നതിനു മുൻ കൈ എടുക്കുന്ന ഗുരുവായൂർ റെയിൽവേ പ്രശംസ അർഹിക്കുന്നുവെന്നും പ്രസ്ഥാവിച്ചു.

സ്റ്റേഷൻ മാസ്റ്റർ ജംഷാദ് അലി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിംസ് എം എ, ആർ. പി എഫ് ഉദ്യോഗസ്ഥരായ സുനിൽ കുമാർ കെ എസ്, ആർ അനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

➤ ALSO READ

ഗുരുവായൂർ ദേവസ്വം നിയമനത്തിൽ 50% പ്രാദേശിക പരിഗണന നൽകണം; കെ പി ഉദയൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലേക്ക് കെ ഡി ആർ ബി നിയമനം നടത്തുമ്പോൾ 50% പ്രാദേശിക പരിഗണന നൽകി നാട്ടുകാർക്ക് സംവരണം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തകനും, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവുമായ കെ പി...