BEYOND THE GATEWAY

ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷത്തിൽ ശരത് എ ഹരിദാസിന്റെ  പ്രഭാഷണം 

ഗുരുവായൂർ : ശ്രീവിഷ്ണു സഹസ്രനാമോത്സവ സുവർണ്ണ ജൂബിലി ആഘോഷം 5ാം ദിവസമായ ശനിയാഴ്ച്ച ജ്യോതി ദാസ് ഗുരുവായൂരിൻ്റെ അഷ്ടപദിയോടെ ആരംഭിച്ചു ഭാഗവതത്തിലെ വേണുഗാനം എന്ന വിഷയത്തെ ആസ്പദമാക്കി മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരിയും ശ്രീവിഷ്ണു സഹസ്രനാമത്തിൽ ഭീഷ്മരുടെ ആമുഖം എന്ന വിഷയത്തിൽ സഹസ്രനാമത്തിൻ്റെ മഹത്വത്തെക്കുറിച്ച വിസ്തരിച്ച് ആദ്ധ്യാത്മികാചാര്യൻ ശരത് എ ഹരിദാസ് വിസ്തരിച്ച് പ്രഭാഷണം ചെയ്തു

വൈകുന്നേരത്തെ വിശേഷാൽ വിഷ്ണു സഹസ്രനാമ പാരായണത്തിനു മുമ്പായി ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി തേലമ്പറ്റ നാരായണൻ നമ്പൂതിരി വേങ്ങേരി ചെറിയ കേശവൻ നമ്പൂതിരി എന്നിവർ ചേർന്ന് ഗുരുവായുരപ്പനു മാലചാർത്തി ആരതി ഉഴിഞ്ഞു വിഷ്ണു സഹസ്രനാമ ദീപം തെളിയിച്ച് സമർപ്പണം ചെയ്തു 

മേച്ചേരി കേശവൻ നമ്പൂതിരി സദസ്സിനെ പരിചയപ്പെടുത്തി യജ്ഞ പ്രസാദം നൽകി അനുമോദിച്ചു ചടങ്ങിൽ മഞ്ചിറ കേശവൻ നമ്പൂതിരി തിരുവാല്ലൂർ ശരത് മേച്ചേരി ശ്രീകാന്ത് എന്നിവർ പങ്കെടുത്തു  കീഴ്ശാന്തി അന്തർജ്ജനങ്ങളും കുട്ടികളും പങ്കെടുത്തു

➤ ALSO READ

പണ്ഡിറ്റ് ഗോപാലൻ നായരുടെ 156 ജയന്തി ഗുരുവായൂരിൽ ആഘോഷിച്ചു

ഗുരുവായൂർ :സനാതന ധർമ്മ സാഹിത്യ സ്വാദ്ധ്യായത്തിലൂടെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും പുനരുജ്ജീവനം നൽകിയ മഹാത്മാവായ പണ്ഡിറ്റ് ഗോപാലൻ നായരുട 156-ാംജന്മദിനം  മമ്മിയൂർ ദിവ്യശ്രീ വിജ്ഞാന കേന്ദ്രത്തിൽ ആഘോഷിച്ചു.  പണ്ഡിറ്റ് പി ഗോപാലൻ നായരുടെ ഛായാ...